എസ് വൈ എസ് പണിപ്പുര-13 പ്രീക്യാമ്പ് സിറ്റിംഗ് നാളെ

Posted on: July 27, 2013 12:26 am | Last updated: July 27, 2013 at 12:26 am

കോഴിക്കോട് : അടുത്ത മാസം 17,18 തിയതികളില്‍ നടക്കുന്ന പണിപ്പുര-13 എസ് വൈ എസ് സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പ്രീക്യാമ്പ് സിറ്റിംഗ് നാളെ നടക്കും. സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളിലായി നടക്കുന്ന സിറ്റിംഗില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ ഭാരവാഹികളും സംബന്ധിക്കും. സംഘടനയുടെ ബഹുജനാടിത്തറ വിപുലപ്പെടുത്തുന്നതിന് വേണ്ടി യുള്ള സംഘടനാ സ്‌കൂളിന്റെ അഞ്ചാം ഘട്ടമാണ് പണിപ്പുര13.
അടുത്ത വര്‍ഷത്തേക്ക് സംഘടന മുന്നോട്ട് വെക്കുന്ന കര്‍മ്മപദ്ധതിയുടെ കരട് രേഖയുടെ പൂര്‍ത്തീകരണം, സംഘടന നടപ്പില്‍ വരുത്തിയ കാബിനറ്റ് സിസ്റ്റം കീഴ്ഘടകങ്ങളില്‍ പ്രയോഗവത്കരിക്കല്‍ എന്നിവ കാമ്പില്‍ മുഖ്യ അജന്‍ഡയാകും.
രാവിലെ പത്ത് മണി മുതല്‍ കണ്ണൂര്‍ അല്‍ അബ്‌റാര്‍ , കോഴിക്കോട് സമസ്ത സെന്റര്‍ , മലപ്പുറം വാദിസലാം, എറണാകുളം കലൂര്‍ സുന്നിസെന്റര്‍ കൊല്ലം ഖാദിസിയ്യ എന്നീസ്ഥലങ്ങളിലാണ് സിറ്റിംഗുകള്‍ നടക്കുന്നത.്
സംസ്ഥാന നേതാക്കളായ സയ്യിദ് ഉമര്‍ ഫാറൂഖ് അല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി.പി സെയ്തലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, സാദിഖ് വെളിമുക്ക്, ഡോ: മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, എം.എം ഇബ്‌റാഹീം തൃശൂര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സിറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

 

ALSO READ  പാലക്കാട് ജില്ലയിൽ എസ്‌ വൈ എസ് യൂത്ത് മാര്‍ച്ച് നാളെ തുടങ്ങും