Connect with us

Gulf

ഫേസ്ബുക്കിലെ പ്രവാചക നിന്ദാ പോസ്റ്റിംഗില്‍ പ്രതിഷേധം

Published

|

Last Updated

റാസല്‍ഖൈമ: പ്രവാചക ശ്രേഷ്ഠരെ നിന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിംഗ് വ്യാപക പ്രതിഷേധത്തിനു കാരണമായി. കാസര്‍കോട്ടെ ഒരു പ്രദേശത്തിന്റെയും ഒരു സമുദായത്തിന്റെയും സംയുക്ത പേരിലുള്ള എക്കൗണ്ടിലാണ് പോസ്റ്റിംഗുകള്‍.
ഇതിനെതിരെ കാസര്‍കോട്ട് ഇസ്‌ലാമിക സംഘടനകള്‍ പോലീസില്‍ പരാതിപ്പെട്ടു. റാസല്‍ഖൈമയില്‍ ജോലി ചെയ്യുന്ന ഒരു യുവാവാണ് പോസ്റ്റിംഗിനു പിന്നിലെന്ന് കാസര്‍കോട് പോലീസ് കണ്ടെത്തിയതായാണ് വിവരം. ചില തല്‍പര കക്ഷികള്‍ ഈ പോസ്റ്റിംഗ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യമുള്ളവരാണ് ഇതിനുപിന്നലെന്നാണ് വിലയിരുത്തല്‍.
അതേസമയം ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയതിന് കാസര്‍കോട് കുമ്പള പോലീസ് ഐ ടി ആക്ട് പ്രകാരം കേസെടുത്തു. ഒരു സമുദായത്തിനെതിരെയും വിശ്വാസത്തിനെതിരെയുമാണ് അവഹേളനപരമായ ഫോട്ടോയും അഭിപ്രായങ്ങളും ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തിയത്. ഇതിനെതിരെ ഇന്നലെ കാസര്‍കോട്ടും കുമ്പളയിലും പ്രകടനം നടന്നിരുന്നു. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ 153 (എ) സെക്ഷന്‍ 66 (എ) ഐ ടി ആക്ട് 2000 വകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തത്. മറ്റൊരു സമുദായത്തിന്റെ പേര് സൂചിപ്പിക്കുന്ന പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ചിത്രവും അഭിപ്രായങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രൊഫൈല്‍ ഉടമയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.