മുന്‍ എം എല്‍ എ വെടിയേറ്റ് മരിച്ചു; അസംഘഡില്‍ സംഘര്‍ഷം: രണ്ട് മരണം

Posted on: July 19, 2013 4:15 pm | Last updated: July 19, 2013 at 4:15 pm

azamgarhഅസംഘഡ്: ഉത്തര്‍ പ്രദേശിലെ അസംഘഡില്‍ മുന്‍ എം എല്‍ എയും ബി എസ് പി നേതാവുമായ സര്‍വേശ് സിംഗ് വെടിയേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരാളും വെടിയേറ്റ് മരിച്ചു. ഇതേതുടര്‍ന്ന് അസംഘഡില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്നുണ്ടായ പോലീസ് വെടിവെപ്പിലും ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്ന സര്‍വേശ് സിംഗിന് വേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സര്‍വേശും കൂടെയുണ്ടായിരുന്ന മറ്റൊരാളും തല്‍ക്ഷണം മരിച്ചു. സംഭവമറിഞ്ഞ് സര്‍വേശിന്റെ അനുയായികള്‍ തെരുവിലിറങ്ങിയതാണ് സംഘര്‍ഷസ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. തുടര്‍ന്ന് പോലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെ പോലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്നാമത്തെയാള്‍ മരിച്ചത്. സംഭവസ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.