മര്‍ദനത്തിനിരയായ തടവുകാരനു നഷ്ട പരിഹാരം നല്‍കാന്‍ വിധി

Posted on: July 16, 2013 9:49 am | Last updated: July 16, 2013 at 9:49 am

viyyur-jail-ഡല്‍ഹി: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വാര്‍ഡന്റെ മര്‍ദനത്തിനിരയായ തടവുകാരനു 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തുക ആറാഴ്ചക്കകം നല്‍കാനാണു ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെയുള്ള ശിക്ഷ സ്ഥലമാറ്റത്തിലൊതുക്കിയതില്‍ കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചു. മേയ് 19 നാണു വിനു എന്ന തടവുകാരന്‍ ഹെഡ് വാര്‍ഡന്റെ മര്‍ദനത്തിനിരയായത്.