Connect with us

Gulf

'ഗുജറാത്തില്‍ മുസ്‌ലിംകള്‍ വൈജ്ഞാനിക പുരോഗതിയുടെ പാതയില്‍'

Published

|

Last Updated

ദുബൈ: ഗുജറാത്തില്‍ ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ലളിതമായി തുടങ്ങിയ മര്‍കസ് അഞ്ചു ജില്ലകളിലായി അഞ്ച് വിദ്യാലയങ്ങളും 12 ഓളം മദ്‌റസകളും സ്ഥാപിച്ചുവെന്ന് ഗുജറാത്തിലെ മര്‍കസ് സ്ഥാപനങ്ങളുടെ കോ-ഓര്‍ഡിനേറ്ററായ ബശീര്‍ നിസാമി അറിയിച്ചു. അസൗകര്യങ്ങള്‍ക്കിടയിലും ഇപ്പോള്‍ 2,000 ത്തിലധികം വിദ്യാര്‍ഥികള്‍ നേരിട്ട് മര്‍കസ് സ്ഥാപനങ്ങളില്‍ നിന്ന് വിദ്യ കരസ്ഥമാക്കുന്നുണ്ട്.

കലാപാനന്തര ഗുജറാത്തില്‍ മുസ്‌ലിംകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും സംഘടിതമായി മുന്നേറുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയ ഘട്ടത്തിലാണ് മര്‍കസുമായി ഗുജറാത്ത് മുസ്‌ലിംകള്‍ കൈകോര്‍ക്കുന്നത്. മത വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കുന്നതിനായി മദ്രസ സംവിധാനം ക്രിയാത്മകമായി നടപ്പാക്കിയാണ് മുസ്‌ലിം മനസ്സുകളില്‍ മര്‍കസ് ഇടം പിടിച്ചത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ ബോധവത്കരണ സംഗമങ്ങളും സെമിനാറുകളും നടത്തി. ഇപ്പോള്‍ യുവജനങ്ങള്‍ പോലും അറബിയും മറ്റു വിജ്ഞാനവും നേടാന്‍ താല്പര്യം പ്രകടിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട കച്ച് ഭൂജില്‍ മര്‍കസ് വിദ്യാഭ്യാസ സ്ഥാപനത്തിന് രണ്ടു വര്‍ഷം മുമ്പ് ശിലപാകി.
വിപുലമായ സംവിധാനങ്ങളോടെ പുതുതായി നിര്‍മിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ സമുച്ചയത്തിനു ആവശ്യമായ സ്ഥലം മര്‍കസിനു ഇതിനകം ലഭിച്ചു കഴിഞ്ഞതായി ഹൃസ്വ സന്ദര്‍ശനാര്‍ഥം യു എ ഇയിലെത്തിയ ബശീര്‍ നിസാമി പറഞ്ഞു.

Latest