Connect with us

Wayanad

ഇല്ലാത്ത സ്വാശ്രയ സംഘത്തിന്റെ പേരില്‍ 20 ലക്ഷം തട്ടാന്‍ ശ്രമം

Published

|

Last Updated

കല്‍പ്പറ്റ: ഇല്ലാത്ത സ്വശ്രയ സംഘത്തിന്റെ പേരില്‍ 20 ലക്ഷം തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് പുല്‍പള്ളി 16-ാം വാര്‍ഡ് കോളറാട്ടുകുന്ന് പൂര്‍ണിമ കുടുംബശ്രീ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2011 ഒക്ടോബറില്‍ 11 അംഗങ്ങള്‍ ചേര്‍ന്ന് നാല് ലക്ഷം രൂപ ലോണെടുത്താണ് സ്‌നേഹ ഫ്‌ളോര്‍ മില്‍ എന്ന സംരംഭം ആരംഭിച്ചത്. എന്നാല്‍ ഇതേ കുടുംബശ്രീയിലെ ഏഴ് അംഗങ്ങള്‍ അറിയാതെ അവരുടെ പേരും വ്യാജ ഒപ്പും വ്യാജ രേഖകളും ഉപയോഗിച്ച് മറ്റ് നാല്‌പേര്‍ ചേര്‍ന്ന് കുടംബശ്രീ സംരംഭത്തിന്റെ സ്‌നേഹ ഫ്‌ളോര്‍ മില്ലിന്റെ പേരില്‍ സ്‌നേഹ വനിത സ്വാശ്രയസംഘം ജില്ലാ രജിസ്ട്രാര്‍ ഓഫീസറുടെ സഹായത്തോടെ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പഞ്ചായത്ത് വഴി നടപ്പാക്കുന്ന പശ്ചിമഘട്ട വികസന പദ്ധതിയുടെ 16 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ രണ്ട് ലക്ഷവും ഗുണഭോക്തൃ വിഹിതമായ രണ്ട് ലക്ഷവും ചേര്‍ത്ത് 20 ലക്ഷം രൂപയുടെ പദ്ധതി ഈ വ്യജ സ്വാശ്രയ സംഘത്തിന് അനുവദിച്ചു. ഇതിനെതിരെ ജില്ലാ പഞ്ചായത്തിലും കുടുംബശ്രീ മിഷന്‍ ഓഫീസര്‍ക്കും കളക്ടര്‍ക്കും വ്യവസായ വകുപ്പിലും ജില്ലാ രജിസ്ട്രാര്‍ ഓഫീസിലും പഞ്ചായത്ത് ഭരണസമിതിക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാജ സ്വാശ്രയ സംഘം രൂപീകരിച്ച അംഗങ്ങളെ കുടുംബശ്രീയില്‍ നിന്നും മാറ്റി നിര്‍ത്തി. എന്നാല്‍ ജൂണ്‍ 25ന് ചേര്‍ന്ന ജില്ലാ ഭരണ സമിതി മീറ്റിംഗില്‍ വ്യാജ സ്വാശ്രയ സംഘം രൂപീകരിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ഇതേ അംഗങ്ങള്‍ക്ക് തുക നല്കാന്‍ തീരുമാനിച്ചു. കുടുംബശ്രീയിലെ അംഗങ്ങളുടെ പേര് മാറ്റി സ്ഥലത്തെ മറ്റ് ചിലരുടെ പേര് ചേര്‍ത്താണ് സ്വാശ്രയ സംഘം രജിസ്റ്റര്‍ ചെയ്തത്. ഈ വ്യാജ സ്വാശ്രയ സംഘത്തിന് അനുവദിച്ച പണം നല്‍കരുതെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും പൂര്‍ണിമ കുടുംബശ്രീ അംഗങ്ങളും സ്‌നേഹ ഫ്‌ളോര്‍ മില്‍ സംരംഭകരുമായ ബേബി ഗോപിനാഥ്, മോഹിനിന സന്തോഷ്, ഷൈമ അനില്‍, പ്രിയ സതീശന്‍, രാധ എന്നിവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Latest