Palakkad
എസ് വൈ എസ് റമസാന്‍ പ്രഭാഷണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
പട്ടാമ്പി: എസ് വൈ എസ് റമസാന്‍ പ്രഭാഷണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഖുര്‍ആന്‍ വിളിക്കുന്നു എന്ന സന്ദേശവുമായി റമസാന്‍ ക്യാമ്പയിനോടാനുബന്ധിച്ച് സംസ്ഥാനത്തെ 125 സോണ്‍ കേന്ദ്രങ്ങളില്‍ തസ്‌കിയത്ത് ക്യാമ്പുകള്‍ നടക്കും. ഇതിന്റെ ഭാഗമായി കൊപ്പം സോണ്‍ റമസാന്‍ പ്രഭാഷണം 20, 21, 22 തീയതികളില്‍ കൊപ്പത്ത് നടക്കും.
20ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജൂദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്യുന്നതോടെയാണ് വിജ്ഞാനത്തിന്റെ പകലുകള്‍ക്ക് തുടക്കമാകും. രാവിലെ ഒമ്പത് മുതല്‍ 12 വരെയാണ് പ്രഭാഷണം. വി പി എ തങ്ങള്‍ ആട്ടീരിയാണ് മുഖ്യപ്രഭാഷകന്‍.
വിവിധ ദിവസങ്ങളിലായി സി പി മുഹമ്മദ് എം എല്‍ എ, എം ബി രാജേഷ് എം പി തുടങ്ങി ജനപ്രതിനിധികളും മുഖ്യാതിഥികളാകും. റമസാന്‍ പ്രഭാഷണത്തിന്റെ പ്രചാരണം അന്തിമ ഘട്ടത്തിലാണ്. പഞ്ചായത്ത്, ശാഖാ തലങ്ങളില്‍ റമസാന്‍ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിവരുന്നു. റമസാന്‍ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വീടുകളിലും പ്രധാന കേന്ദ്രങ്ങളിലും ലഘുലേഖ വിതരണം, ഇഫ്ത്വാര്‍ ക്യാമ്പുകള്‍, ബദ്ര്‍ ദിന സംഗമങ്ങള്‍ നടക്കും. പള്ളികളിലും മദ്‌റസകളിലും ഖുര്‍ആന്‍ -ദഅ്‌വാ പ്രഭാഷണങ്ങളുമുണ്ട്.
സാന്ത്വനം പദ്ധതിയിലേക്ക് യൂനിറ്റുകളില്‍ നിന്ന് ഫണ്ട് ശേഖരിക്കും. നിര്‍ധനരായ രോഗികള്‍ക്ക് പതിനായിരം രൂപ വരെ ചികിത്സക്ക് ലഭ്യമാക്കുന്ന മെഡിക്കല്‍ കാര്‍ഡ് വിതരണവും നടക്കും.
സമാപന ദിവസം ദുആ സമ്മേളനത്തില്‍ 100 മുതഅല്ലിമീങ്ങള്‍ക്ക് പുതുവസ്ത്രവിതരണവും നടക്കുമെന്ന് ഭാരവാഹികളായ മൊയ്തീന്‍ കുട്ടി അല്‍ഹസനി വിളയൂര്‍, അലി മുസ് ലിയാര്‍ പൈലിപ്പുറം, അബ്ദുറസ്സാഖ് മിസ് ബാഹി അറിയിച്ചു.





