ഭര്‍ത്താവ് തെറ്റുകാരനല്ലെന്ന് തെറ്റയിലിന്റെ ഭാര്യ

Posted on: July 1, 2013 11:51 am | Last updated: July 1, 2013 at 11:51 am

thettayil wifeഅങ്കമാലി: തന്റെ ഭര്‍ത്താവ് തെറ്റ് ചെയ്തിട്ടില്ലെന്നും പരാതി നല്‍കിയ യുവതിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കുമെന്നും ജോസ് തെറ്റയില്‍ എം എല്‍ എയുടെ ഭാര്യ ഡെയ്‌സി. കുടുംബത്തിന്റെ മുഴുവന്‍ പിന്തുണയും അദ്ദേഹത്തിനുണ്ട്. വീഡിയോ ഉപയോഗിച്ച് യുവതി തന്നെയും കുടുംബത്തെയും വേട്ടയാടുകയാണ്. തന്റെ ഭര്‍ത്താവിന് നേരെ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ ഗൂഡാലോചനയാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ഡെയ്‌സി പറഞ്ഞു.