മാരക വിഷാംശം: ജോണ്‍സണ്‍ ബേബി പൗഡറിന്റെ ലൈസന്‍സ് റദ്ദാക്കി

Posted on: May 4, 2013 4:44 pm | Last updated: May 4, 2013 at 4:46 pm

29-johnson

മുംബൈ: സൗന്ദര്യവര്‍ധക ഉത്പന്ന നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ മുംബൈയിലെ പ്ലാന്റിന്റെ ലൈസന്‍സ് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ റദ്ദാക്കി. മുംബൈയ്ക്ക് സമീപം മുലുന്ദിലുള്ള പ്ലാന്റിന്റെ ലൈസന്‍സാണ് റദ്ദാക്കിയതായി. ജോണ്‍സണ്‍ ബേബി പൗഡറില്‍ മാരകവിശാംഷം അടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
വ്യാവസായിക രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കാനും മെഡിക്കല്‍ ഉപകരണങ്ങള്‍ ശുദ്ധീകരിക്കാനും ഉപയോഗിക്കുന്ന എതിലിന്‍ ഓക്‌സൈഡ് ജോണ്‍സണ്‍ ബേബി പൗഡറില്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. മാരക വിഷാംശമായ എതിലിന്‍ ക്യാന്‍സറുണ്ടാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. കരല്‍ രോഗങ്ങള്‍ക്കും ഇത് കാരണമാകും. ഈ സ്ഥിതിയില്‍ പിഞ്ചുകുട്ടികള്‍ക്കായി നിര്‍മിക്കുന്ന ബേബി പൗഡറില്‍ ഇത് ചേര്‍ക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. 2007ല്‍ നിര്‍മിച്ച ബേബി പൗഡറിലാണ് എതിലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. പല ബാച്ചുകളിലായി ലക്ഷക്കണക്കിന് യൂനിറ്റാണ് ഇത് വിറ്റുപോയത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എത്തുന്ന ജോണ്‍സണ്‍ ബേബി പൗഡര്‍ മുലുന്ദ് പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്നതാണ്. 1959 മുതല്‍ മുലുന്ദില്‍ നിന്ന് ഉത്പാദനം നടക്കുന്നുണ്ട്.