സ്വദേശിവല്‍കരണം: മന്ത്രി തല സംഘം സൗദിയിലേക്ക്

Posted on: April 27, 2013 4:35 pm | Last updated: April 27, 2013 at 4:35 pm

കോഴിക്കോട്: സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രിതല സംഘം സൗദിയിലേക്ക് തിരിച്ചു. പ്രവാസികാര്യമന്ത്രി വയലാര്‍ രവി, വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടികെഎ നായര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

നാളെ സൗദി തൊഴില്‍മന്ത്രി ആദില്‍ ഫലീഖുമായി സംഘം ചര്‍ച്ച നടത്തും. തിങ്കളാഴ്ച റിയാദിലും വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വയലാര്‍ രവി പറഞ്ഞു.