Connect with us

Kannur

ഊര്‍ജ സംരക്ഷണത്തിന് ബോധവത്കരണവുമായി എസ് എസ് എഫ്

Published

|

Last Updated

കണ്ണൂര്‍: ഊര്‍ജസംരക്ഷണ ബോധവത്കരണവുമായി എസ് എസ് എഫ് പ്രവര്‍ത്തകര്‍ രംഗത്ത്. എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കാടാച്ചിറ സെക്ടര്‍ കമ്മിറ്റിയാണ് കെ എസ് ഇ ബി കാടാച്ചിറ സെക്ഷനുമായി സഹകരിച്ച് വേറിട്ട പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഗാര്‍ഹിക ഉപഭോക്താക്കളെ വൈദ്യുതി മിത വ്യയത്തിന് പ്രേരിപ്പിക്കുകയാണ് എസ് എസ് എഫ്. ഇതിനായി ലഘുലേഖ തയ്യാറാക്കി വീടുകളില്‍ വിതരണം ചെയ്യും. വൈദ്യുതി പാഴാക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ ലഘുലേഖയില്‍ നല്‍കുന്നുണ്ട്. അനാവശ്യ വൈദ്യുതി ഉപയോഗം കുറച്ചാല്‍ തന്നെ വൈദ്യുതി പ്രതിസന്ധി മറികടക്കാനാകുമെന്ന നിര്‍ദേശവും ലഘുലേഖയില്‍ പറയുന്നു. ഇസ്തിരിപ്പെട്ടി ഉപയോഗം ആഴ്ചയില്‍ ഒരു ദിവസമാക്കുക, സീറോവാട്ട് ബള്‍ബ് ഉപേക്ഷിക്കുക, ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ സ്റ്റാര്‍ ലേബലിംഗ് ശ്രദ്ധിക്കുക, കാലപ്പഴക്കമുള്ള ഇന്‍വര്‍ട്ടറുകള്‍ മാറ്റുക, വൈകീട്ട് ആറ് മുതല്‍ 10 വരെ ശക്തി കൂടിയ വൈദ്യുതി ഉപകരണങ്ങള്‍ ഒഴിവാക്കുക, സി എഫ് ലാമ്പുകള്‍ ഉപയോഗിക്കുക, ഉപയോഗിക്കാത്തപ്പോള്‍ കമ്പ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്യുക, മൊബൈല്‍ ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ പ്ലഗ് ഓഫാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ലഘുലേഖയിലുള്ളത്.

സമരസന്ദേശയാത്ര
കാടാച്ചിറ: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് എസ് എഫ് 40ാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ഥം എസ് എസ് എഫ് കാടാച്ചിറ സെക്ടര്‍ സംഘടിപ്പിച്ച സമരസന്ദേശയാത്ര പൊതുവാച്ചേരി മഖാം സിയാറത്തോട്കൂടി ആരംഭിച്ച് സെക്ടര്‍ പരിധിയിലെ യൂനിറ്റുകളില്‍ പര്യടനം നടത്തി.
വൈകുന്നേരം ഐടീം റാലിയോട് കൂടി കാടാച്ചിറയില്‍ സമാപിച്ചു. അശ്രഫ് സഖാഫി കാടാച്ചിറ, ഷാക്കിര്‍ സഖാഫി പെരളശ്ശേരി, ജുറൈജ് നിലയിലാട്ട്, ഷഫീഖ് കോട്ടൂര്‍, ഫസലുറഹ്മാന്‍ കാടാച്ചിറ, അബൂത്വാഹിര്‍ കാടാച്ചിറ, എന്‍ കെ ഇര്‍ഷാദ് പ്രസംഗിച്ചു.

Latest