Connect with us

Kerala

ആറര വയസ്സുകാരന്റെ ശ്വാസ നാളത്തില്‍ നിന്ന് ബള്‍ബ് പുറത്തെടുത്തു

Published

|

Last Updated

അമ്പലപ്പുഴ:ആറര വയസ്സുകാരന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ എല്‍ ഇ ഡി ബള്‍ബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചേര്‍ത്തല പതിനൊന്നാം മൈല്‍ നികര്‍ത്തില്‍ വീട്ടില്‍ ജയദേവ്-പ്രീതി ദമ്പതികളുടെ മകന്‍ ആദിത്യന്റെ ശ്വാസനാളത്തില്‍ നിന്നാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ബ്രോഗ്‌കോ സ്‌കോപ്പി ശസ്ത്രക്രിയയിലൂടെ ബള്‍ബ് പുറത്തെടുത്തത്.

നാലരവര്‍ഷമായി ശ്വാസതടസ്സം പിടിപെട്ടിരുന്ന കുട്ടിയെ വിവിധ ആശുപത്രികളില്‍ ചികിത്സിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എക്‌സ്‌റേ എടുത്തപ്പോള്‍ ശ്വാസനാളത്തില്‍ ചെറിയ തടസ്സം കണ്ടെത്തിയിരുന്നു. ഇതിന് ശേഷം മരുന്ന് നല്‍കിയെങ്കിലും രോഗം ഭേദമായില്ല. രണ്ടാഴ്ച മുമ്പ് വീണ്ടും കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോള്‍ നെഞ്ചിന്റെ ഇടതുവശത്ത് തടസ്സം കണ്ടെത്തുകയായിരുന്നു. ഇന്നലെ കുട്ടികളുടെ സര്‍ജറി വിഭാഗം മേധാവി ഡോ. അജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അപൂര്‍വ ശസ്ത്രക്രിയയിലാണ് ശ്വാസനാളത്തില്‍ മാംസങ്ങള്‍ക്കിടയില്‍ നിന്ന് എല്‍ ഇ ഡി ബള്‍ബ് കണ്ടെത്താനായത്. ഓപ്പറേഷന് ശേഷം അപകടനില തരണം ചെയ്ത കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

Latest