ജര്‍മനിയില്‍ ബയേണ്‍ തന്നെ

Posted on: April 7, 2013 10:57 am | Last updated: April 7, 2013 at 7:06 pm

bayernബെര്‍ലിന്‍: ആറ് മത്സരങ്ങള്‍ അവശേഷിക്കെ ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക് കിരീടമുയര്‍ത്തി. എയിന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബയേണ്‍ ഇരുപത്താറാം തവണയും ചാമ്പ്യന്‍പട്ടം ഉറപ്പിച്ചത്. മറ്റൊരു ക്ലബ്ബും പത്തിലേറെ തവണ ജര്‍മനിയില്‍ ചാമ്പ്യന്‍മാരായിട്ടില്ല. അമ്പത്തിരണ്ടാം മിനുട്ടില്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗറാണ് ഗോള്‍ നേടിയത്. യൂറോപ്പിലെ മേജര്‍ ഫുട്‌ബോള്‍ ലീഗില്‍ ആദ്യ കിരീടധാരണം ജര്‍മനിയിലാണ് സംഭവിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഇരുപത് പോയിന്റിന് പിറകിലാക്കിയാണ് ബയേണ്‍ കിരീടമുറപ്പിച്ചത്. ലീഗില്‍ തുടരെ പതിനൊന്നാം ജയമായിരുന്നു ബയേണിന്. കഴിഞ്ഞ രണ്ട് സീസണിലും ബൊറൂസിയ ഡോര്‍ട്മുണ്ടായിരുന്നു ചാമ്പ്യന്‍മാര്‍.