എസ് എസ് എഫ് സമരജാഗരണ ജാഥക്ക് മേപ്പാടിയിയില്‍ ഉജ്ജ്വല സ്വീകരണം

Posted on: April 6, 2013 6:11 am | Last updated: April 5, 2013 at 11:12 pm

മേപ്പാടി: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഈ മാസം 26,27, 28 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളന പ്രചാരണാര്‍ഥം നടത്തുന്ന സമരജാഗരണ ജാഥക്ക് മേപ്പാടിയില്‍ സ്വീകരണം നല്‍കി. കല്‍പ്പറ്റ, മേപ്പാടി ഡിവിഷനുകള്‍ സംയുക്തമായാണ് സ്വീകരണം സംഘടിപ്പിച്ചത്. മുഹമ്മദലി സഖാഫി പുറ്റാട് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി അധ്യക്ഷത വഹിച്ചു. എ എ റഹീം മാസ്റ്റര്‍ പ്രമേയ പ്രഭാഷണം നടത്തി.ജാഥാ ക്യാപ്റ്റന്‍ അബ്ദുര്‍റസാഖ് സഖാഫി,ശമീര്‍ ബാഖവി, മനാഫ് അച്ചൂര്‍ റസാഖ് കാക്കവയല്‍, കെ വി ഇബ്രാഹീം സഖാഫി എന്നിവര്‍ പ്രസംഗിച്ചു. റാലിക്ക് അബ്ദുസ്സലാം സഖാഫി പിണങ്ങോട്,മുഈനുദ്ദീന്‍, ശരീഫ് കോളിച്ചാല്‍, സൈനുദ്ദീന്‍ സഖാഫി, അബ്ദുര്‍റഹ്മാന്‍ ഫാളിലി കണിയാമ്പറ്റ നേതൃത്വം നല്‍കി.