ഹ്യൂഗോ ചാവേസിന് ശ്വാസകോശത്തില്‍ അണുബാധ

Posted on: March 5, 2013 9:57 am | Last updated: March 5, 2013 at 10:34 am

BR_LulaChavez017

കാരക്കാസ്: കാന്‍സര്‍ ചികില്‍സയില്‍ കഴിയുന്ന വെനിസ്വലേന്‍ പ്രസിഡന്റ് ഹ്യൂഗോ ചാവേസിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക പടര്‍ത്തി ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തി. സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് വെളിപ്പെടുത്തിയത്. സാധാരണ ചികില്‍സക്ക് പുറമെ പ്രസിഡന്റ് വളരെ ശക്തിയേറിയ കീമോതെറാപ്പിയിലൂടെയാണ് കടന്നുപോകുന്നത് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഏണസ്റ്റോ വില്ലേഗാസ് പറഞ്ഞു. ക്യൂബയില്‍ കഴിഞ്ഞ ഡിസംബര്‍ 11 ന് സര്‍ജറി കഴിഞ്ഞതിനുശേഷം ചാവേസ് പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല.
അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ വിമര്‍ശകരും തലസ്ഥാനമായ കാരക്കാസില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.