കരുണാകരന്റെ പ്രതിച്ഛായ തകര്‍ക്കാനാവില്ല-മുരളീധരന്‍

Posted on: February 23, 2013 8:44 pm | Last updated: February 23, 2013 at 8:54 pm

K.MURALEEDHARANകോഴിക്കോട്: സിനിമയുടെ പബ്ലിസിറ്റിക്കായി കെ.കരുണാകരനെ വലിച്ചിഴച്ചത്ശരിയായില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.ആയിരം കമല്‍ വിചാരച്ചാലും കരുണാകരന്റെ പ്രതിച്ഛായ തകര്‍ക്കാനാവില്ലെന്നും അദ്ധേഹം പറഞ്ഞു. ജെ.സി. ഡാനിയലിനെ ഒഴിവാക്കുന്നതിന് വേണ്ടി മുന്‍ മന്ത്രിയായിരുന്ന കെ.കരുണാകരന്‍ ശ്രമിച്ചതായി കമലിന്റെ പുതിയ ചിത്രമായ സെല്ലുലോയിഡിലുണ്ടായ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ധേഹം.