ബി എസ് എന്‍ എല്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണിയില്‍

Posted on: February 19, 2013 8:57 am | Last updated: February 19, 2013 at 8:57 am

കോഴിക്കോട്: ബി എസ് എന്‍ എല്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലും ഇന്ത്യയില്‍ തന്നെ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കാവുന്ന ഡ്യുവല്‍ സിം ഡബ്ല്യു എസ് 708സി കമ്പ്യൂട്ടര്‍ ടി പാഡഡ് ഇന്ന് മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന് ബി എസ് എന്‍ എല്‍ വക്താക്കള്‍ അറിയിച്ചു.
3 ഡി ഇഫക്‌ടോട് കൂടെ വിഡിയോകളും മറ്റും ആസ്വദിക്കുവാനും ഡ്യുവല്‍ സിം സൗകര്യമുള്ള ജി എസ് എം മൊബൈലായും ഈ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ ഉപയോഗിക്കാമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.