Connect with us

Kerala

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യുട്യൂബർ പിടിയിൽ

വിദേശത്ത് വെച്ച് പ്രായപൂർത്തിയാകാത്ത 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്

Published

|

Last Updated

കോഴിക്കോട് | വിവാഹ വാദ്​ഗാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യുട്യൂബറെ അറസ്റ്റ് ചെയ്തു. കാസർകോട് കുമ്പള സ്വദേശിയായ മുഹമ്മദ് സാലി (35) ആണ് പിടിയിലായത്. വിദേശത്ത് വെച്ച് പ്രായപൂർത്തിയാകാത്ത 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.

കൊയിലാണ്ടി സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. തുടർന്ന് മംഗലാപുരം പോലീസ് സ്റ്റേഷനിൽ വെച്ച് ഇയാളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നീ യൂട്യൂബ് ചാനലുകൾ മുഹമ്മദ് സാലിയുടെതാണ്. കാസർകോട് ഭാഷയിലുള്ള വീഡിയോസ് ഏറെ ശ്രദ്ധേയമായിരുന്നു.

Latest