National
യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശമയച്ച യുവാവ് പിടിയില്‍
കാമുകിയുടെ അച്ഛന്റെ ഫോണില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചതെന്ന് യുവാവ്.
ലഖ്‌നൗ| ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശമയച്ച യുവാവ് പിടിയില്‍. അമീന്‍ എന്ന യുവാവാണ് പിടിയിലായത്. കാമുകിയുടെ അച്ഛന്റെ ഫോണില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചതെന്ന് യുവാവ് പറഞ്ഞു.
കാമുകിയുമായുള്ള ബന്ധം എതിര്‍ത്ത അച്ഛനെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോണ്‍ തട്ടിയെടുത്ത് വധഭീഷണി അയച്ചതെന്ന് ഇയാൾ പറഞ്ഞു. പൊലീസിന്റെ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ ‘ഞാന്‍ അടുത്തുതന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലും’ എന്ന സന്ദേശമാണ് അയച്ചത്.
ഏപ്രില്‍ 23ന് രാത്രി 10.22 ഓടെയാണ് പൊലീസിന് സന്ദേശം ലഭിച്ചത്.







