Afghanistan crisis
പാഞ്ച്ശീറില്‍ നിന്നുള്ള യുവാക്കളെ കുഴിബോംബ് കണ്ടെത്താനുള്ള ഉപകരണമായി ഉപയോഗിക്കുന്നു; താലിബാനെതിരെ അമറുല്ല സലേഹ്
നിലവില്‍ പ്രസിഡന്റായിരുന്ന അശ്‌റഫ് ഗനി രാജ്യം വിട്ടതിന് പിന്നാലെ സലേഹ് രാജ്യത്തിന്റെ കെയര്‍ ടേക്കര്‍ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചിരുന്നു
കാബൂള്‍ | പാഞ്ച്ശീറില്‍ നിന്നുള്ള യുവാക്കളെ കുഴിബോംബ് കണ്ടെത്താനനുള്ള ഉപകരണങ്ങളായി താലിബാന്‍ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുല്ല സലേഹ്. കുഴിബോംബ് കാണാനിടയുള്ള സ്ഥലങ്ങളില്‍ ഇവരെ നടത്തിച്ചാണ് താലിബാന് മൈനുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്. താലിബാന്‍ ജനങ്ങള്‍ക്കുമേല്‍ യുദ്ധ നിയമ ലംഘനങ്ങള്‍ നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നിലവില്‍ വടക്കന്‍ സഖ്യത്തിനൊപ്പം പാഞ്ച്ശീറില്‍ താലിബാനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് സലേഹ്.
പാഞ്ച്ശീറിലേക്ക് ഉള്ള എല്ലാ മനുഷ്യ പ്രവേശവും താലിബാന്‍ തടഞ്ഞു. പ്രവിശ്യയിലേക്കുള്ള എല്ലാ വിനിമയ ഉപാധികളും വൈദ്യുത ലൈനുകളും താലിബാന്‍ വിച്ഛേദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകള്‍ എത്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താലിബാന്‍ മനുഷ്യാവകാശങ്ങളെ സംബന്ധിച്ച യാതൊരു അന്താരാഷ്ട്രാ നിയമങ്ങളും പാലിക്കുന്നില്ലെന്നും ഇതില്‍ യു എന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ പ്രസിഡന്റായിരുന്ന അശ്‌റഫ് ഗനി രാജ്യം വിട്ടതിന് പിന്നാലെ സലേഹ് രാജ്യത്തിന്റെ കെയര്‍ ടേക്കര്‍ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചിരുന്നു.