Connect with us

Vladimir Putin

പുടിന്‍ വസതിയിലെ കോണിപ്പടിയില്‍ നിന്ന് വഴുതി വീണു; ആരോഗ്യസ്ഥിതിയിൽ ആശങ്ക

കുടലിലും ഉദരത്തിലും അർബുദം ബാധിച്ച പുടിൻ്റെ ആരോഗ്യനില ഇതോടെ കൂടുതൽ ആശങ്കയിലായിരിക്കുകയാണ്.

Published

|

Last Updated

മോസ്‌കോ | റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഔദ്യോഗിക വസതിയിലെ കോണിപ്പടിയില്‍ നിന്ന് വഴുതിവീണു. കുടലിലും ഉദരത്തിലും അർബുദം ബാധിച്ച പുടിൻ്റെ ആരോഗ്യനില ഇതോടെ കൂടുതൽ ആശങ്കയിലായിരിക്കുകയാണ്. ഒരു ടെലഗ്രാം ചാനലിനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വീഴ്ചയുടെ ആഘാതത്തില്‍ അദ്ദേഹം അറിയാതെ മലമൂത്ര വിസര്‍ജനം നടത്തിയതായും റിപ്പോർട്ടിലുണ്ട്. 70കാരനായ പുടിന്റെ അനാരോഗ്യം സംബന്ധിച്ച് നേരത്തെ വാർത്തകളുണ്ടായിരുന്നു. കോണിപ്പടിയിലെ അവസാന അഞ്ച് പടികൾക്ക് മുമ്പാണ് വീണത്.