Connect with us

kseb chairman& trade union

തൊഴിലാളികളുടെ വൈദ്യുതി ഭവന്‍ ഉപരോധം ഇന്ന്

ഉപരോധ സമരം ചെയര്‍മാന്റെ നിരോധനത്തെ വെല്ലുവിളിച്ച്

Published

|

Last Updated

തിരുവനന്തപുരം | സമരം ചെയ്യുന്ന ഓഫീസേഴ്‌സ് അസോസിയേഷന് പിന്തുണയുമായി സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈദ്യുതി ബോര്‍ഡ് ആസ്ഥാനമായ പട്ടം വൈദ്യുതി ഭവന്‍ ഉപരോധിക്കും. എന്നാല്‍ സമരത്തെ നേരിടാന്‍ വൈദ്യുതി ബോര്‍ഡ് ആസ്ഥാനം ഉപരോധിക്കുന്നത് നിരോധിച്ച് ചെയര്‍മാന്‍ ബി അശോക് ഉത്തരവിറക്കിയിട്ടുണ്ട്. അത്തരം ഒരു നീക്കമുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഉപരോധത്തില്‍ നിന്ന് പിന്തിരിയില്ലെന്നാണ് സമര സമതി പറയുന്നത്.

സി പി എം അനുകൂല സംഘടനകളും സര്‍വീസ് സംഘടനകളും അടങ്ങുന്ന സമര സഹായ സമിതിയുടെ പിന്തുണയോടെയാണ് ഇന്ന് വൈദ്യുതി ഭവന്‍ ഉപരോധിക്കുന്നത്. അതിനിടെ മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്നു തിരുവനന്തപുരത്ത് എത്തും. മന്ത്രി പാലക്കാട് സര്‍വ കക്ഷി യോഗം വിളിച്ചിരുന്നതിനാല്‍ ഇന്നലെ നടത്താനിരുന്ന യോഗം ഇന്നത്തേക്കു മാറ്റിയിരുന്നു.

 

 

 

Latest