newborn baby died
മണ്ണാര്‍ക്കാട് ആംബുലന്‍സില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു
ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു
പാലക്കാട് | മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഇന്ന് ഉച്ചക്കായിരുന്നു സംഭവം. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിന്ദുവിനെ മണ്ണാര്‍ക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സില്‍ കയറ്റി. എന്നാല്‍ മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡ് പരിസത്ത് എത്തിയപ്പോള്‍ ബിന്ദു പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു.







