Kerala
അലക്കാന്‍ പുഴയില്‍ പോയ യുവതി മകനും ഒഴുക്കില്‍പ്പെട്ടു മരിച്ചു
മകന്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് മകനെ രക്ഷിക്കാന്‍ വേണ്ടി അമ്മയും പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു
കോഴിക്കോട്| കുറ്റ്യാടി പുഴയില്‍ അലക്കാന്‍ പേയ മകനും അമ്മയും ഒഴുക്കില്‍പ്പെട്ടു മരിച്ചു. തോട്ടത്താംകണ്ടി ഭാഗത്തു വച്ച് ശനിയാഴ്ച വൈകീട്ടാണ് അപകടം. അണ്ടിക്കുന്നുമ്മല്‍ സുബിഷിന്റെ ഭാര്യ രമ്യ മകന്‍ ശിവനന്ദ് (7) എന്നിവരാണ് മരിച്ചത്. കുന്നശ്ശേരി എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവനന്ദ്.
മകന്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് രക്ഷിക്കാന്‍ വേണ്ടി അമ്മയും പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. കടിയങ്ങാട് സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയാണ് രമ്യ.
Content Highlights:
A woman named Ramya drowned after jumping into the Kuttiadi river in Kozhikode to save her son from strong water currents. The joint rescue operation by Perambra and Nadapuram fire force units is actively ongoing to locate her missing son Shivanandu. The tragic incident occurred on Saturday evening at the Thottathamkandi area of the river.







