തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ രോഗിയുടെ ബന്ധു മര്‍ദിച്ച സംഭവത്തിലെ പ്രതി സെന്തില്‍ കുമാറിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍. രോഗിയുടെ അവസ്ഥ സംബന്ധിച്ച് അറിയിച്ചില്ലെന്ന കുടുംബത്തിന്റെ ആരോപണം ഡോക്ടര്‍മാര്‍ തള്ളി. ആരോഗ്യ നിലയെപ്പറ്റി കുടുംബത്തെ കൃത്യമായി അറിയിച്ചിരുന്നു. സെന്തിലിന്റെ സഹോദരിയെയാണ് വനിതാ ഡോക്ടര്‍ മരണ വിവരം ആദ്യം അറിയിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
വീഡിയോ കാണാം







