Connect with us

National

ഭർതൃമാതാവിന് ഭക്ഷണത്തിൽ ഫിനോയിൽ കലക്കി നൽകി: പണവും ആഭരണങ്ങളുമായി മുങ്ങി, ഒരു വർഷത്തിന് ശേഷം യുവതി പിടിയിൽ

2025 മെയ് 26നായിരുന്നു രേഖ കൗറിന്റെയും വിക്രം ജിത്ത് സിങന്റെയും വിവാഹം.

Published

|

Last Updated

ജയ്പൂര്‍| രാജസ്ഥാനിലെ അല്‍വാറില്‍ നവവധു ഭര്‍തൃമാതാവിന് ഭക്ഷണത്തില്‍ ഫിനോയില്‍ കലക്കി നല്‍കിയ ശേഷം പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞു. രേഖ കൗറാണ് പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. 2025 ജൂണിലാണ് സംഭവം. യുവതിയെ ഇപ്പോഴാണ് പോലീസ് പിടികൂടുന്നത്.

2025 മെയ് 26നായിരുന്നു രേഖ കൗറിന്റെയും വിക്രം ജിത്ത് സിങന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴായിരുന്നു ഇവര്‍ പണവും സ്വര്‍ണവുമായി മുങ്ങിയത്. ഭര്‍തൃമാതാവിന് ഭക്ഷണത്തില്‍ ഫിനോയില്‍ കലക്കി നല്‍കുകയും ഇവര്‍ ആശുപത്രിയിലാകുകയും ചെയ്തു. വീട്ടിലുള്ളവരെല്ലാം ആശുപത്രിയിലായിരുന്ന സമയം ഇവര്‍ പണവും ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ഏഴ് ലക്ഷം രൂപയുടെ ആഭരണങ്ങളും മുപ്പതിനായിരം രൂപയാണ് ഇവര്‍ മോഷ്ടിച്ചത്.

---- facebook comment plugin here -----

Latest