governor& govt conflicut
നിയമസഭ പാസാക്കിയ ലോകായുക്ത ബില്ലില്‍ ഒപ്പിടില്ല: ഗവര്‍ണര്‍
ആര്‍ എസ് എസുമായി തനിക്ക് നല്ല ബന്ധം; ആര്‍ എസ് എസ് മേധാവിയെ ഇനിയും കാണും

തിരുവനന്തപുരം | നിയമസഭ പാസാക്കിയ ലോകായുക്ത ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമ വിരുദ്ധമായ ഒരു ബില്ലിലും താന്‍ ഒപ്പിടില്ല. ഓര്‍ഡിനന്‍സുകളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു. ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓര്‍ഡിനന്‍സ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ എസ് എസുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു. ആര്‍ എസ് എസ് നിരോധിത സംഘടനയല്ല. ആര്‍ എസ് എസ് തലവനെ താന്‍ കണ്ടതില്‍ എന്താണ് പ്രശ്‌നം. ഇതില്‍ അസ്വഭാവികത ഒന്നുമില്ല. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിനെ ഇനിയും കാണും. മന്ത്രിമാരുടെ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ കേരളത്തില്‍ മാത്രമാണ്. പാര്‍ട്ടി കേഡര്‍മാരെ സംരക്ഷിക്കാന്‍ പൊതുപണം ഉപയോഗിക്കുന്നു. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന പാര്‍ട്ടിയാണ് മുഖ്യമന്ത്രിയുടേത്. പ്രത്യയശാസ്ത്രമല്ല, അതിന്റെ പ്രയോഗമാണ് പ്രശ്‌നം. കണ്ണൂരില്‍ എത്ര കൊലപാതകങ്ങളാണ് നടന്നതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.