Connect with us

Editors Pick

എന്താണ് ഇൻസോമാനിയ ! പലരെയും അലട്ടുന്ന ഈ അസുഖത്തെക്കുറിച്ച് അറിയാം...

പലതരം കാരണങ്ങൾ കൊണ്ട് ഇൻസോമാനിയ ഉണ്ടായേക്കാം. ഇതിനെ, ശാരീരികം മാനസികം, ജനിതകം, പാരിസ്ഥിതികം എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചിരിയ്ക്കുന്നു.

Published

|

Last Updated

ദിവസവും ഉറങ്ങാൻ കിടന്നാൽ തലയണയോട് മല്ലിടേണ്ടി വരാറുണ്ടോ? ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടി വന്നിട്ടുണ്ടോ? ഉറക്കം പകുതി ഞെട്ടി ഒരുപാട് സമയം ഉണർന്നിരിക്കേണ്ടി വന്നിട്ടുണ്ടോ? മനസ്സിലെ പ്രശ്നങ്ങൾ കൊണ്ടായിരിക്കും എന്നും പകലുറങ്ങിയത് കൊണ്ടായിരിക്കും എന്നും ഒക്കെ കരുതി നിങ്ങൾ സമാധാനിക്കാറുണ്ടാവാം . എന്നാൽ എല്ലാ ഉറക്കമില്ലായ്മയും അത്ര സിമ്പിൾ അല്ല എന്നതാണ് സത്യം.

ശരാശരി പ്രായപൂർത്തിയായ ഒരാൾ ഓരോ 24 മണിക്കൂറിലും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങേണ്ടതുണ്ട്. മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ ആരോഗ്യത്തിൽ പല പ്രശ്നങ്ങൾക്കും അത് കാരണമായേക്കാം. സാധാരണയിൽ നിന്ന് കുറച്ച് ഉറങ്ങുകയോ അല്ലെങ്കിൽ ഒട്ടും ഉറക്കം വരാതിരിക്കുകയോ ചെയ്യുന്നത് നിരന്തരമായ ഒരു അവസ്ഥയാണെങ്കിൽ അത് ചിലപ്പോൾ ഇൻസൊമാനിയയുടെ ലക്ഷണം ആകാം.

പലതരം കാരണങ്ങൾ കൊണ്ട് ഇൻസോമാനിയ ഉണ്ടായേക്കാം. ഇതിനെ, ശാരീരികം മാനസികം, ജനിതകം, പാരിസ്ഥിതികം എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചിരിയ്ക്കുന്നു.

ആകാംഷ, നിരാശ, ഭയം, ദേഷ്യം തുടങ്ങിയവയാണ് ഇന്‍സോമാനിയയ്ക്കുള്ള (Insomnia) മാനസികമായ കാരണങ്ങള്‍.

സ്ത്രീകളില്‍ ആര്‍ത്തവ സമയത്തും ആര്‍ത്തവ വിരാമ സമയത്തും ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇന്‍സോമാനിയയ്ക്ക് (Insomnia) വഴി തെളിക്കുന്നു. ഇത് ജനിതക കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. അമിതമായ വ്യായാമം, വേദന തുടങ്ങിയവ ഇന്‍സോമാനിയയ്ക്ക് (Insomnia) കാരണമാകുന്നു. ഇത് ശാരീരിക കാരണങ്ങളാണ്.

നേരത്തെ പറഞ്ഞ പോലെ ഉറക്കമില്ലായ്മ ഓർമ്മക്കുറവ് അടക്കം വളരെ ദൂരവ്യാപകമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു അസുഖമാണ്. ഏകാഗ്രതയേയും നമ്മുടെ ഉൽപാദനക്ഷമതയെയും മാനസികാവസ്ഥയേയും ഒക്കെ വലിയ അളവിൽ ഇത് ബാധിക്കും.ഇത്തരം പ്രശ്നങ്ങൾ മൂലം    നിരന്തരമായി ഉറക്കക്കുറവ് നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍   ഒരു ഡോക്ടറെ കാണുന്നത് ആണ് ഉത്തമം.

---- facebook comment plugin here -----

Latest