Connect with us

law and order

പോലീസും പോലീസ് മന്ത്രിയുമൊക്കെ എന്താണ് ചെയ്യുന്നത്?

കേരളത്തിന്റ ചരിത്രത്തിൽ ഒരിക്കലും ഏഴ് കൊല്ലം ആഭ്യന്തര മന്ത്രി സ്ഥാനം പാർട്ട്‌ ടൈമായി ആരും കൊണ്ടു നടന്നിട്ടില്ല.

Published

|

Last Updated

കേരളത്തിൽ ആഭ്യന്തര വകുപ്പും പോലീസും നാഥനില്ലാ കളരിയാണെന്നും ഈ അവസ്ഥ മാറിയില്ലെങ്കിൽ കേരളത്തിന്റ ക്രമസമാധാനം അനുദിനം വഷളാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കെ പി സി സി പബ്ലിക് പോളിസി ചെർമാനായിരുന്ന ജെ എസ് അടൂർ ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ കൊലപാതകങ്ങൾ, വ്യക്തി വൈരാഗ്യ കൊലകൾ, അതിക്രമങ്ങൾ. ഭവന ഭേദനം, ക്വട്ടേഷൻ ഗാംഗുകൾ; ഇവിടെ പോലീസും പോലീസ് മന്ത്രിയുമൊക്കെ എന്താണ് ചെയ്യുന്നത്? ആളുകളുടെ സുരക്ഷാ ബോധം കുറഞ്ഞു കൊണ്ടിരിക്കുന്നു. കേരളത്തിൽ കഴിഞ്ഞ ഏഴ് കൊല്ലമായി ഒരു പൂർണ സമയ ആഭ്യന്തര മന്ത്രിയില്ല. കേരളത്തിന്റ ചരിത്രത്തിൽ ഒരിക്കലും ഏഴ് കൊല്ലം ആഭ്യന്തര മന്ത്രി സ്ഥാനം പാർട്ട്‌ ടൈമായി ആരും കൊണ്ടുനടന്നിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

കേരളത്തിലെ ക്രമ സമാധാനം അനുദിനം താഴോട്ട്.

വീണ്ടും കൊലപാതകം. കഴിഞ്ഞ ദിവസവും കിഴക്കമ്പലത്തു ട്വന്റി -ട്വന്റി പ്രവർത്തകനായ ദീപു സിപിഎം കാർ അടിച്ചു കൊന്നു.
ഇന്ന്‌ വായിക്കുന്നു. ദീപു ദളിത് രാഷ്ട്രീയ പ്രവർത്തകനായിരുന്നു.
ഇന്നലെ തലശ്ശേരിക്കടുത്തു ന്യൂ മാഹിയിൽ കൊല്ലപ്പെട്ടത് സി പി എം പ്രവർത്തകനായ ഹരിദാസ്. അദ്ദേഹം മത്സ്യ തൊഴിലാളി ആയിരുന്നു. കൊന്നത് ബി ജെ പി ക്കാരനാണ് എന്ന സി പി എം ആരോപിച്ചു.
ഇതിന് മുമ്പ് ബി ജെ പിയും എസ്‌ ഡി പി യും ആലപ്പുഴയിൽ പരസ്പരം കൊന്നു. അതു കഴിഞ്ഞു ഇടുക്കി എൻജിനീറിങ്ങു കോളേജിൽ എസ്‌ എഫ് ഐ ക്കാരൻ.
രാഷ്ട്രീയ കൊലപാതകങ്ങൾ, വ്യക്തി വൈരാഗ്യ കൊലകൾ, അതിക്രമങ്ങൾ. ഭവന ഭേദനം. ക്വട്ടേഷൻ ഗാംഗുകൾ.
ഇവിടെ പോലീസും പോലീസ് മന്ത്രിയൊക്കെ എന്താണ് ചെയ്യുന്നത്? ആളുകളുടെ സുരക്ഷ ബോധം കുറഞ്ഞു കൊണ്ടിരിക്കുന്നു.
ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി ചുമതലഏറ്റതിൽ പിന്നെ രാഷ്ട്രീയ കൊലപാതകങ്ങൾ, ലോക്കപ്പ് മരണങ്ങൾ, സ്ത്രീ പീഡനങ്ങൾ,ക്വട്ടേഷൻ ഗാങ് എല്ലാം കൂടികൊണ്ടിരിക്കുന്നു.
കേരളത്തിൽ കഴിഞ്ഞ ഏഴുകൊല്ലമായി ഒരു പൂർണ സമയ ആഭ്യന്തര മന്ത്രിയില്ല. കേരളത്തിന്റ ചരിത്രത്തിൽ ഒരിക്കലും ഏഴുകൊല്ലം ആഭ്യന്തര മന്ത്രി സ്ഥാനം പാർട്ട്‌ ടൈമായി ആരും കൊണ്ടു നടന്നിട്ടില്ല.
കാരണഭൂതൻ ആഭ്യന്തര മന്ത്രി പദം സ്വന്തം പാർട്ടിയിലുള്ളവർക്ക് പോലും കൊടുക്കാതെ പിടിച്ചു വച്ചിരിക്കുന്നത് കൂടെയുള്ളവരെ പോലും വിശ്വാസമില്ലാത്തത് കൊണ്ടും പിന്നെ എല്ലാവരെയും അടക്കി ഭരിച്ചു വരുതിയിൽ നിർത്താനുമാണ്.
അങ്ങനെയുള്ള അധികാര അപ്രമാദിത്തത്തിൽ ആഭ്യന്തര വകുപ്പ് നോക്കാൻ സമയവുമില്ല. അതു കൊണ്ടു തന്നെ കേരളത്തിൽ ആഭ്യന്തര വകുപ്പും പോലീസും നാഥനില്ല കളരിയാണ്.
ഈ അവസ്ഥമാറിയില്ലെങ്കിൽ കേരളത്തിന്റ ക്രമ സമാധാനം അനുദിനം വഷളാകും.

കൊലപാതക വാർത്തയുടെ ലിങ്ക് താഴെ

Latest