Kerala
വയനാട് തുരങ്കപാത: ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ അപകട മുന്നറിയിപ്പ് നിര്‍മ്മാണ കമ്പനി അവഗണിച്ചു
ദിലീപ് ബില്‍ഡ്‌കോണിന് ജൂണ്‍ 14ന് നല്‍കിയ റിപ്പോര്‍ട്ടാണ് അവഗണിച്ചത്
കല്‍പ്പറ്റ | വയനാട് തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (ജി എസ് ഐ)യുടെ അപകട മുന്നറിയിപ്പ് നിര്‍മ്മാണ കമ്പനി അവഗണിച്ചു. നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മാണ ചുമതലയുള്ള ദിലീപ് ബില്‍ഡ്‌കോണിന് നല്‍കിയത് ജൂണ്‍ 14ന് ജി എസ് ഐ നല്‍കിയ റിപ്പോര്‍ട്ടാണ് അവഗണിച്ചത്.
സുരക്ഷാ ഭിത്തിയുടെ ഇടതുഭാഗത്ത് വിള്ളലുണ്ടായിരുന്നുവെന്ന് ജി എസ് ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റോക്ക് നെയിലിംഗ് വേണ്ട സ്ഥലത്ത് സോയില്‍ നെയിലിംഗ് നടത്തിയതായുള്ള സാങ്കേതിക പിഴവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വെള്ളം വാര്‍ന്നു പോകാനുള്ള മതിയായ ദ്വാരങ്ങള്‍ വീപ്പ് ഹോള്‍സ് ഇല്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മുന്നറിയിപ്പുകള്‍ അവഗണിച്ചത് ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
അനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ഇരട്ട ട്യൂബ് റോഡ് ടണല്‍ പദ്ധതിയുടെ നോര്‍ത്ത് പോര്‍ട്ടല്‍ പ്രദേശത്ത് 2026 ജൂണ്‍ 3 മുതല്‍ 11 വരെ നടത്തിയ സംയുക്ത ഭൂവിജ്ഞാനഭൂസാങ്കേതിക വിലയിരുത്തല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജി എസ് ഐ നിര്‍മ്മാണ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയത്.
Content Highlights:
The Geological Survey of India had warned Dilip Buildcon about structural cracks and engineering defects at the Wayanad tunnel site on June 14. Technical errors like doing soil nailing instead of rock nailing and lack of weep holes for drainage worsened the disaster. Ignoring these vital GSI warnings accelerated the recent landslide calamity.


