Connect with us

Kerala

സുഹൃത്തുക്കള്‍ക്കൊപ്പം വിഴിഞ്ഞം കാണാനെത്തിയ ഡോക്ടര്‍ കടലില്‍ വീണു; രണ്ടാം ദിനവും തിരച്ചില്‍ തുടരുന്നു

വയനാട് പയ്യംപള്ളി വള്ളിയൂര്‍ക്കാവ് ആറാട്ടുതറയില്‍ ശ്രീജിത്തിനെയാണ് കാണാതായത്.

Published

|

Last Updated

തിരുവനന്തപുരം| സുഹൃത്തുക്കള്‍ക്കൊപ്പം വിഴിഞ്ഞം കാണാനെത്തി കടലില്‍ വീണ വയനാട് സ്വദേശിയായ ഹോമിയോ ഡോക്ടര്‍ക്കായി രണ്ടാം ദിവസവും തിരച്ചില്‍ തുടരുന്നു. ഇന്നലെ രാവിലെ വിഴിഞ്ഞം ബൊള്ളാര്‍ഡ് പുള്‍ ടെസ്റ്റ് കേന്ദ്രത്തിനു സമീപമാണ് അപകടമുണ്ടായത്. വയനാട് പയ്യംപള്ളി വള്ളിയൂര്‍ക്കാവ് ആറാട്ടുതറയില്‍ ശ്രീജിത്തി(29)നെയാണ് കാണാതായത്. ഒപ്പം തിരയടിയേറ്റ് വീണ നേമം വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി ആലപ്പുഴ സ്വദേശി എച്ച്.എന്‍.വിജയ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

ശ്രീജിത്തും കോളജ് ഹോസ്റ്റലിലെ ജൂനിയര്‍ വിദ്യാര്‍ഥികളുള്‍പ്പെട്ട എട്ട് അംഗ സംഘവുമായി ഇന്നലെ രാവിലെയാണ് വിഴിഞ്ഞത്തെ ബൊള്ളാര്‍ഡ് പുള്‍ ടെസ്റ്റ് കേന്ദ്രത്തിനു സമീപമെത്തിയത്. സംഘത്തിലൊരാള്‍ അവര്‍ വന്ന കാറിലിരുന്നു. മറ്റുള്ളവര്‍ കോണ്‍ക്രീറ്റ് കൈവരികളിലും ഇരുന്നു. ഇതിനിടെ ശ്രീജിത്തും വിജയ്യും താഴെയുള്ള പാറക്കെട്ടിലേക്ക് ഇറങ്ങി. ഇതിനിടെ ശക്തമായ തിരയടിച്ചുവെന്നും അടിയേറ്റ് രണ്ടു പേരും വീണുവെന്നും വിജയ് പോലീസിനോട് പറഞ്ഞു. എഴുന്നേറ്റു നോക്കുമ്പോള്‍ ശ്രീജിത്തിനെ കാണാനില്ലായിരുന്നുവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.  പ്രാവച്ചമ്പലം അരിക്കടമുക്കിലുള്ള സുഹൃത്ത് ഗോകുലിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ശ്രീജിത്ത്.

വിഴിഞ്ഞം തീരദേശ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റ്‌റ് എന്നിവര്‍ തിരച്ചില്‍ നടത്തി. ഇന്നലെ വൈകിട്ടു വരെയും വിവരം ലഭിച്ചില്ല. ഇതോടെയാണ് തിരച്ചില്‍ ഇന്നും തുടരുന്നത്. കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംഭവത്തില്‍ കോസ്റ്റല്‍ പോലീസ് കേസെടുത്തു.

Content Highlights:
Search operations continue for Dr. Sreejith, a 29-year-old homeopathic doctor from Wayanad who fell into the sea at Vizhinjam. The incident occurred near the Bollard Pull Test facility while he was visiting with friends. The Coast Guard, coastal police, and local fishermen are conducting joint rescue efforts.

 

---- facebook comment plugin here -----

Latest