Kerala
മഅ്ദിന്‍ ഹിജ്‌റ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച സ്വലാത്ത് നഗറില്‍മഅ്ദിന്‍ ഹിജ്‌റ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച സ്വലാത്ത് നഗറില്‍
വെള്ളിയാഴ്ച (മുഹറം 10) രാവിലെ 8ന് പ്രധാന പരിപാടികള്‍ക്ക് തുടക്കമാകും. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ആയിരം ഇഖ്ലാസ് പാരായണം, മുഹറം പത്തിലെ പ്രത്യേകമായ ദിക്റുകള്‍, പ്രാര്‍ഥനകള്‍, ഹിജ്‌റയുടെ ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ് നടക്കുക.
മലപ്പുറം | ഇസ്‌ലാമിക ചരിത്രത്തിലെ പവിത്രമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുഹറം മാസത്തിലെ പുണ്യ വേളകളെ ധന്യമാക്കുന്നതിന് മഅദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഹിജ്‌റ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച (ജൂൺ 26) രാവിലെ 8 മുതല്‍ സ്വലാത്ത് നഗറില്‍ നടക്കും. വിശ്വാസികള്‍ ഏറെ പ്രാധാന്യം കല്‍പിക്കുന്ന വെള്ളിയാഴ്ചയും മുഹറം പത്തും ഒരുമിച്ചുവരുന്നുവെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. പ്രഥമ പ്രവാചകന്‍ ആദം നബി തൊട്ട് മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ ഒരുപാട് അനുഗ്രഹങ്ങള്‍ ലഭിച്ച മാസമായ മുഹറത്തിലെ ഓരോ ചരിത്ര നിമിഷങ്ങളേയും സ്മരിക്കുന്നതായിരിക്കും പരിപാടികള്‍.
ഹിജ്‌റ വര്‍ഷാരംഭം കൂടിയായ മുഹറം ഒന്ന് മുതല്‍ മഅദിന്‍ കാമ്പസില്‍ നടന്നു വരുന്ന വിവിധ പരിപാടികളുടെ സമാപനവും വെള്ളിയാഴ്ച നടക്കും. ഫസ്റ്റ് ഓഫ് മുഹറം, സ്റ്റുഡന്‍്‌സ് അസംബ്ലി, ഹിജ്റ സെമിനാര്‍, ഗോളശാസ്ത്ര ശില്‍പ്പശാല, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, ക്വിസ് മത്സരങ്ങള്‍, മെസ്സേജ് ഡിസ്പ്ലേ വിതരണം തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്നത്.
മുഹറം ദുഖത്തിന്റെയും വേദനയുടെയും അവസരമായി അവതരിപ്പിക്കുന്നത് ഇസ്‌ലാമിക ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്. അല്ലാഹുവിന്റെ നിരവധി അനുഗ്രഹങ്ങള്‍ മനുഷ്യര്‍ക്ക് പെയ്തിറങ്ങിയ ഈ വേളകളെ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടും അവനിലേക്ക് കൂടുതല്‍ അടുത്തു കൊണ്ടുമാണ് ചിലവഴിക്കേണ്ടത്. അതിനുള്ള അവസരമാണ് മുഹറം ആചരണത്തിലൂടെ മഅദിന്‍ അക്കാദമി ഒരുക്കുന്നത്.
ഹിജ്‌റ സമ്മേളനത്തിന്റെ ഭാഗമായി ജൂണ്‍ 25 (വ്യാഴം) വനിതകള്‍ക്കായി രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ ഹോം സയന്‍സ് ക്ലാസും പ്രാര്‍ത്ഥനാ മജ്ലിസും നടക്കും. മഹളറത്തുല്‍ ബദ്രിയ്യക്ക് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും.

ഫയൽ ചിത്രം
വെള്ളിയാഴ്ച (മുഹറം 10) രാവിലെ 8ന് പ്രധാന പരിപാടികള്‍ക്ക് തുടക്കമാകും. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ആയിരം ഇഖ്ലാസ് പാരായണം, മുഹറം പത്തിലെ പ്രത്യേകമായ ദിക്റുകള്‍, പ്രാര്‍ഥനകള്‍, ഹിജ്‌റയുടെ ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ് നടക്കുക.
പ്രാര്‍ഥനകള്‍ക്കും മജ്ലിസുകള്‍ക്കും സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കും. അരലക്ഷം പേര്‍ക്കുള്ള നോമ്പുതുറയൊരുക്കും. ഇമാം ഹുസൈന്‍ (റ), സയ്യിദ് ഖാസിം വലിയുല്ലാഹി കവരത്തി ആണ്ട് നേര്‍ച്ചയും പരിപാടിയില്‍ നടക്കും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് വിദൂര സ്ഥലങ്ങളില്‍ നിന്നും മറ്റും വരുന്നവര്‍ക്ക് അത്താഴ, താമസ സൗകര്യവുമൊരുക്കും. ഈ മാസത്തിന്റെയും ദിവസങ്ങളുടെയും പുണ്യം നേടാനെത്തുന്ന വിശ്വാസികളുടെ മുന്‍വര്‍ഷങ്ങളിലെ ബാഹുല്യം മനസ്സിലാക്കി ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളാണ് മഅ്ദിന്‍ കാമ്പസില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഗ്രാന്റ് മസ്ജിദിലെ സൗകര്യങ്ങള്‍ക്ക് പുറമെ വിശാലമായ പന്തല്‍, ഓഡിറ്റോറിയം സൗകര്യങ്ങളും പരിപാടി തത്സമയം വീക്ഷിക്കുന്നതിനുള്ള സ്‌ക്രീന്‍ സംവിധാനങ്ങളും ഒരുക്കും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ടാകും. വിവിധ റൂട്ടുകളില്‍ സൗജന്യ ബസ് സൗകര്യവും ഏര്‍പ്പെടുത്തും. വിവരങ്ങള്‍ക്ക്: 9072310111, 9072310222
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി (ചെയര്‍മാന്‍, സ്വാഗതസംഘം), സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി (വര്‍ക്കിംഗ് ചെയര്‍മാന്‍, സ്വാഗതസംഘം), ദുല്‍ഫുഖാര്‍ അലി സഖാഫി (മാനേജര്‍, മഅദിന്‍ അക്കാദമി), ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ (ജനറല്‍ കണ്‍വീനര്‍, സ്വാഗത സംഘം), മുഹമ്മദ് ശാഫി ഫാളിലി (വര്‍ക്കിംഗ് കണ്‍വീനര്‍, സ്വാഗതസംഘം) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights:
Ma’din Academy will organize a grand Hijra Conference on June 26 at Swalat Nagar in Malappuram to mark Muharram 10. Sayyid Ibrahimul Khaleel Al Bukhari and other scholars will lead the spiritual sessions and prayers. Extensive arrangements including community Iftar have been prepared for devotees.




