Connect with us

National

മമതാ ബാനർജിയുടെ കാറിനു നേരെ ആക്രമണം; ചെളിയും വെള്ളക്കുപ്പികളും ചെരിപ്പുകളും എറിഞ്ഞു

പോലീസിന്റെ കൺമുന്നിൽവെച്ചാണ് തനിക്കും കൂടെയുള്ളവർക്കുംനേരെ ആക്രമണമുണ്ടായതെന്ന് മമതാ ബാനർജി ആരോപിച്ചു

Published

|

Last Updated

കൊൽക്കത്ത| പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ ആക്രമണം. പോലീസ് കസ്റ്റഡിയിൽ മരിച്ച പാർട്ടി പ്രവർത്തകൻ ബിർജു കേവോട്ടിന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ഒരു സംഘം മമതയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്.

വാഹനത്തിന് നേരെ ചെളി പുരട്ടുകയും വെള്ളക്കുപ്പികളും ചെരിപ്പുകളും എറിയുകയും ചെയ്തതായി റിപ്പോർട്ട്. മമതാ ബാനർജിക്കെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ ഉയർത്തി.

പോലീസിന്റെ കൺമുന്നിൽവെച്ചാണ് തനിക്കും കൂടെയുള്ളവർക്കുംനേരെ ആക്രമണമുണ്ടായതെന്ന് മമതാ ബാനർജി ആരോപിച്ചു. സാമൂഹികവിരുദ്ധർ കല്ലുകൾ ഉൾപ്പെടെ എറിഞ്ഞെന്നും വാഹനത്തിന്റെ ഗ്ലാസുകൾ തുറന്നിരുന്നെങ്കിൽ തന്റെ തല തകർന്നുപോകുമായിരുന്നെന്നും മമത പറഞ്ഞു. തങ്ങൾ കൊല്ലപ്പെടാൻ പോലും സാധ്യതയുണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു.

Content Highlights:
Mamata Banerjee’s convoy was attacked in North 24 Parganas while visiting a deceased party worker’s family. Protesters threw mud, water bottles, and stones at her vehicle. She alleged that the attack took place right in front of the police.

Latest