Kerala
കൊച്ചിയില്‍ കട കത്തിച്ച കേസ്; പോലീസ് അന്വേഷിക്കുന്ന 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
ആരക്കുന്ന സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊച്ചി| കൊച്ചിയില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട കത്തിച്ച കേസില്‍ പോലീസ് അന്വേഷിക്കുന്ന 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആരക്കുന്ന സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാഞ്ഞിരമറ്റത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌പെയര്‍ പാര്‍ട്‌സ് കട കത്തിയത്. ഇതിനു പിന്നില്‍ 15കാരനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കട കത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടപടി ആരംഭിച്ചു. പോലീസ് അന്വേഷണം തുടങ്ങിയ അന്ന് തൊട്ട് 15കാരനെ കാണാതായിരുന്നു.
Content Highlights:
A 15-year-old boy suspected of setting fire to a spare parts shop in Kanjiramattom was found dead in an abandoned building near his house in Arakkunnam. The minor went missing after police retrieved CCTV footage of the arson incident. Inquest proceedings have been initiated by the police.




