Health
വയറൊന്നു ചുരുക്കിയാലോ? ഈ പച്ചക്കറി ജ്യൂസുകൾ പരീക്ഷിക്കാം
വയറു കുറയാൻ ഈ പച്ചക്കറി ജ്യൂസുകൾ കുടിക്കാമെങ്കിലും നിങ്ങൾക്ക് മറ്റെന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശം നേടിയതിനു ശേഷം ഉപയോഗിക്കുന്നതാവും നല്ലത്.

വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള യാത്രയിലാണോ നിങ്ങൾ?. എങ്കിൽ നിങ്ങളെ സഹായിക്കാൻ കഴിയുന്ന ചില പച്ചക്കറി ജ്യൂസുകൾ പരിചയപ്പെടുത്താം. ഇവ നിങ്ങളുടെ വയറ്റിലെ കൊഴുപ്പ് കത്തിക്കുന്നത് വർദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ക്യാബേജ് ജ്യൂസ്
ക്യാബേജ് ജ്യൂസുകൾ ധാരാളം ഫൈബർ അടങ്ങിയതും കലോറി കുറഞ്ഞതും ആയ ഒരു പാനീയമാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം നീക്കുന്നതിന് സഹായിക്കും.
ക്യാരറ്റ് ജ്യൂസ്
സ്വാഭാവിക മധുരമുള്ളതും ആന്റിഓക്സിഡന്റുകൾ നിറഞ്ഞതുമായ ഒരു ജ്യൂസ് ആണ് ക്യാരറ്റ്. ശരീരത്തിൽ നിർണായകമായ പിത്തരസ സ്രവണം വർദ്ധിപ്പിക്കാൻ ഈ ജ്യൂസ് സഹായിക്കുകയും വയറു കുറയ്ക്കുകയും ചെയ്യും.
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട് ജ്യൂസ് നിങ്ങളുടെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് സ്റ്റാമിന വർധിപ്പിക്കുന്നതിനോടൊപ്പം വയറിലെ കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്നു.
വെള്ളരിക്ക ജ്യൂസ്
ജലാംശം കൂടുതലുള്ള ഈ ജ്യൂസ് നിങ്ങളെ കൂടുതൽ നേരം വയറു നിറച്ചു നിർത്തുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. മാത്രമല്ല വയറു പെട്ടെന്ന് അലിഞ്ഞില്ലാതാവാനും ഇത് സഹായിക്കും.
ചീര ജ്യൂസ്
ചീര ജ്യൂസിൽ നാരുകളും ഇരുമ്പും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആസക്തി കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സ്വാഭാവികമായി വയർ കുറയുന്നു.
വയറു കുറയാൻ ഈ പച്ചക്കറി ജ്യൂസുകൾ കുടിക്കാമെങ്കിലുംനിങ്ങൾക്ക് മറ്റെന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശം നേടിയതിനു ശേഷം ഉപയോഗിക്കുന്നതാവും നല്ലത്.