Connect with us

National

200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കണം; മെയ് 15ന് കര്‍ഷകത്തൊഴിലാളി പണിമുടക്ക്

വിലക്കയറ്റത്തോതിന് അനുസൃതമായി പ്രതിദിനം 700 രൂപ കൂലി നല്‍കുകയെന്ന ആവശ്യവും ഉയര്‍ത്തും.

Published

|

Last Updated

ന്യൂഡല്‍ഹി | തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മെയ് 15ന് കര്‍ഷകത്തൊഴിലാളി യൂണിയനുകള്‍ പണിമുടക്കും. 200 ദിവസം തൊഴില്‍ ഉറപ്പാക്കുക, വിലക്കയറ്റത്തോതിന് അനുസൃതമായി പ്രതിദിനം 700 രൂപ കൂലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കര്‍ഷകത്തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനിലാണ് പണിമുടക്ക് തീരുമാനിച്ചത്.

സി പി എം പോളിറ്റ്ബ്യൂറോ അംഗം അമ്രാറാം എം പി, എം പിമാരായ വി ശിവദാസന്‍, രാജാ റാം സിങ്, രാജ് കുമാര്‍ റാവു, സഞ്ജയ് യാദവ്, മനോജ് ഝാ, അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി വെങ്കട്ട് തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest