Connect with us

Eranakulam

ആനത്തൊഴിലാളികളുടെ വേതനം വർധിപ്പിച്ചു

ഉത്സവ ബത്ത 5,000 രൂപയായി വർധിപ്പിച്ചു

Published

|

Last Updated

മൂവാറ്റുപുഴ | ആനത്തൊഴിലാളികളുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള സേവന- വേതന വർധനവ് നടപ്പാക്കാൻ മൂവാറ്റുപുഴയിൽ ചേർന്ന കേരള എലിഫൻ്റ് ഓണേഴ്‌സ് ഫെഡറേഷൻ, അഖില കേരള ആനത്തൊഴിലാളി യൂനിയൻ ഭാരവാഹികളുടെ യോഗത്തിൽ തീരുമാനമായി.

എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആന തൊഴിലാളികളുടെ വേതനമാണ് വർധിപ്പിച്ചത്. തൃശൂർ ജില്ല വരെയുള്ള മലബാർ മേഖലയിലെ തൊഴിലാളികളുടെ കൂലി വർധനവ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സേവന വേതന വർധനവിനായി അടുത്ത ദിവസം യോഗം ചേരും. ഉത്സവത്തിനുള്ള ആന എഴുന്നള്ളിപ്പിന് ക്ഷേത്ര കമ്മിറ്റി നിലവിൽ നൽകിവരുന്ന 4,000 രൂപ ഉത്സവ ബത്ത 5,000 രൂപയായാണ് വർധിപ്പിച്ചത്. ഇതോടൊപ്പം ആന ഉടമകൾ നിലവിൽ നൽകി വരുന്ന എഴുന്നള്ളിപ്പ് ശമ്പളമായ 1,250 രൂപ 1,600 ആയും വർധിപ്പിച്ചു.

മറ്റ് ദിവസങ്ങളിൽ നൽകിവരുന്ന 1,250 രൂപ ശമ്പളം 1,500 രൂപയായി വർധിപ്പിക്കും. മദപ്പാട് സമയത്ത് രണ്ട് തൊഴിലാളികൾക്കായി നൽകി വരുന്ന 1,350 രൂപ 1,600 രൂപയായി ഉയർത്തി. ഒരു തൊഴിലാളി മാത്രമാണ് ഉള്ളതെങ്കിൽ 950 രൂപ നൽകും. ആന പാപ്പാൻമാർക്ക് കുറഞ്ഞ ഇൻഷ്വറൻസ് 10 ലക്ഷം രൂപ ഉടമ ഉറപ്പ് വരുത്തണമെന്നാണ് യൂനിയൻ ആവശ്യം.

---- facebook comment plugin here -----

Latest