Connect with us

Kerala

വി എസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്

Published

|

Last Updated

തിരുവനന്തപുരം | മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുളളറ്റിൻ. വെന്റിലേറ്റർ സഹായത്തോടെയാണ് വി എസിൻ്റെ ജീവൻ നിലനിർത്തുന്നത്.

കഴിഞ്ഞ ദിവസം വി.എസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നതായി മകൻ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ അദ്ദേഹത്തിന്റെ നില മാറ്റമില്ലാതെ തുടരുന്നതായാണ് പറയുന്നത്.

ജൂൺ 23നാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരം എസ്‌ യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 101 വയസ്സുള്ള വി എസ് ഏറെനാളായി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് വിശ്രമജീവിതത്തിലായിരുന്നു.‌

Latest