Connect with us

Kerala

വിട്ടുവീഴ്ചക്ക് തയ്യാറെന്ന് വിഴിഞ്ഞം സമര സമതി; നിലപാടുകളില്‍ അയവ് വരുത്തി

മന്ത്രിസഭാ ഉപസമിതിക്ക് മുന്നില്‍ വച്ച കടുത്ത നിലപാടിലും അയവ് വരുത്തി കത്ത് നല്‍കി.

Published

|

Last Updated

തിരുവനന്തപുരം \  വിഴിഞ്ഞം സമരത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് സമരസമിതി. തങ്ങള്‍ ഉന്നയിച്ച മറ്റ് ചില ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ വിഴിഞ്ഞ തുറമുഖത്തിനെതിരായ സമരത്തില്‍ പുനരാലോചന നടത്താമെന്നാണ സമര സമതിയുടെ പുതിയ നിലപാട്. പ്രശ്‌നപരിഹാരത്തിന് ഇടപെടല്‍ തേടി സിപിഎം ജില്ലാ നേതൃത്വത്തെ കണ്ട സമരസമിതി ആവശ്യങ്ങളില്‍ കടുംപിടുത്തം ഒഴിവാക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. മന്ത്രിസഭാ ഉപസമിതിക്ക് മുന്നില്‍ വച്ച കടുത്ത നിലപാടിലും അയവ് വരുത്തി കത്ത് നല്‍കി.

അതുകൊണ്ട് തന്നെയാണ് ഈ നിലപാടുകളില്‍ അയവ് വരുത്തി സിപിഐഎമിന്റെ ഇടപെടല്‍ തേടുന്നത്. കഴിഞ്ഞ ദിവസം മന്ത്രി വി ശിവന്‍കുട്ടി, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍, കോവളം ഏരിയ സെക്രട്ടറി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മന്ത്രിയുടെ വസതിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് അനുനയത്തിനൊരുക്കമാണെന്ന കൃത്യമായ വിവരങ്ങള്‍ കത്തായി തന്നെ രേഖാമൂലം മന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിനും നല്‍കിയത്.

തമിഴ്‌നാടിന്റെ മാതൃകയില്‍ മണ്ണെണ്ണ സബ്‌സിഡി വേണം എന്നുള്ളതായിരുന്നു ഇവരുടെ ആവശ്യങ്ങളിലൊന്ന്. എന്നാല്‍, ഇപ്പോള്‍ കൊടുക്കുന്ന ഇരുപത്തിയഞ്ച് രൂപയില്‍ നിന്ന് പത്ത് രൂപ വര്‍ധിപ്പിച്ച് മുപ്പത്തി അഞ്ച് രൂപ സബ്‌സിഡി നല്‍കണം എന്നതാണ് പുതിയ ആവശ്യം. മറ്റൊന്ന്, കാലാവസ്ഥാ വ്യതിയാനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ദിനങ്ങളില്‍ അഞ്ഞൂറ് രൂപയെങ്കിലും മിനിമം കൂലി നല്‍കണം എന്നുള്ളതായിരുന്നു. അതിന് പകരം ഇരുന്നൂറ് രൂപ നല്‍കണമെന്നാണ് പുതിയ ആവശ്യം. ഇങ്ങനെ ആറ് ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് തന്നാല്‍ ഏഴാമത്തെ പ്രധാന ആവശ്യമായ തുറമുഖ നിര്‍മ്മാണത്തിന്റെ കാര്യം ആലോചിക്കാം എന്ന കാര്യം കൂടി മുന്നോട്ട് വച്ചിട്ടുണ്ട്. ഏതായാലും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

 

---- facebook comment plugin here -----

Latest