Connect with us

Kerala

വിഴിഞ്ഞം തുറമുഖ സമരം സംസ്ഥാന വ്യാപകമാക്കാനൊരുങ്ങി സമരസമതി; വൈകിട്ട് സമരപന്തലില്‍ യോഗം

സമരം സംസ്ഥാന വ്യാപകമാക്കുന്നത് ആലോചിക്കാന്‍ തീരദേശ സംഘടനകളുടെ യോഗം ലത്തീന്‍ അതിരൂപത വിളിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം 23-ാം ദിനത്തിലേക്ക് കടക്കവെ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. ഇതിന്റെ ഭാഗമായി സമരം സംസ്ഥാന വ്യാപകമാക്കുന്നത് ആലോചിക്കാന്‍ തീരദേശ സംഘടനകളുടെ യോഗം ലത്തീന്‍ അതിരൂപത വിളിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചിന് സമരപന്തലിലാണ് യോഗം.

സമരത്തിന്റെ അഞ്ചാം ഘട്ടം കഴിഞ്ഞദിവസം ഉപവാസ സമരത്തിലൂടെ തുടങ്ങിയിരുന്നു. കരുംകുളം, കൊച്ചുതുറ, പള്ളം, ലൂര്‍ദ്പുരം, അടിമലത്തുറ, കൊച്ചുപള്ളി, നമ്പ്യാതി തുടങ്ങിയ ഇടവകയില്‍ നിന്നുള്ള വിശ്വാസികളും മത്സ്യത്തൊഴിലാളികളുമാണ് സമരത്തിന് എത്തുക. സമരരീതികള്‍ ആവിഷ്‌കരിക്കാന്‍ ഇന്നലെ രാത്രി ലത്തീന്‍ അതിരൂപതയിലെ വൈദികരുടെ യോഗം ചേര്‍ന്നിരുന്നു. മന്ത്രിസഭ ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയിലെ കാര്യങ്ങളാണ് വൈദികരുടെ യോഗം ചര്‍ച്ച ചെയ്തത്.

അതേസമയം, വിഴിഞ്ഞം സമരത്തില്‍ സമരസമിതിയുമായി ഇനി ചര്‍ച്ചക്ക് മുന്‍കൈ എടുക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.സമരസമിതിക്ക് അനാവശ്യ പിടിവാശിയെന്നാണ് സര്‍ക്കാര്‍ ആരോപണം. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഒരു തരത്തിലും സാധിക്കില്ല. പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചിട്ടും സമരസമിതി പിടിവാശി തുടരുന്നു. ചെയ്യാന്‍ ആവുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നു. സാമൂഹികാഘാത പഠനത്തിന് സര്‍ക്കാര്‍ തയാറാണ്. പഠന സമിതിയില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉള്‍പെടുത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും പലവട്ടം നേരിട്ട് ചര്‍ച്ച നടത്തിയിട്ടും സമര സമിതി വഴങ്ങാത്തത് ദുഷ്ടലാക്കെന്നും സര്‍ക്കാര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest