Connect with us

vijay babu rape case

വിദേശത്ത് പോയും വിജയ് ബാബുവിനെ പിടികൂടും: പോലീസ്

അന്വേഷണത്തില്‍ കാലതാമസമില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍

Published

|

Last Updated

കൊച്ചി | നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ വിദേശത്തേക്ക് പോകണ്ടിവന്നാല്‍ പോലീസ് പോകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കുന്നത് അറസ്റ്റിന് തടസ്സമല്ല. പോലീസില്‍ ഹാജരാകണമെന്ന് വിജയ് ബാബുവിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തില്‍ കാലതാമസമുണ്ടായിട്ടില്ല. 22ന് പരാതി ലഭിച്ചു, അന്ന് തന്നെ കേസെടുത്തുവെന്നും സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

വിജയ് ബാബു ഇരയെയും സാക്ഷികളെയും സ്വാധീനിക്കാതിരിക്കാന്‍ നടപടിയെടുത്തുവെന്നും സ്വാധീനിച്ചാല്‍ വേറെ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ മീ ടൂ ആരോപണത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest