Connect with us

Kerala

തൃക്കണ്ണാപുരം കൗണ്‍സിലര്‍ കോഴ വാങ്ങിയെന്ന പരാതി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

ഇവരുടെ ഭാഷണത്തിന്റെ ദൃശ്യങ്ങളും ഓഡിയോ സംഭാഷണങ്ങളും പരാതിക്കാരന്‍ പുറത്തുവിട്ടിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| തൃക്കണ്ണാപുരം കൗണ്‍സിലര്‍ അജിന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. അജിന്‍ തൃക്കണ്ണാപുരം വാര്‍ഡിലെ ഒരു യുവ സംരംഭകനില്‍ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഇവരുടെ ഭാഷണത്തിന്റെ ദൃശ്യങ്ങളും ഓഡിയോ സംഭാഷണങ്ങളും പരാതിക്കാരന്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ ഇത് പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അജിന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ഭൂമിയും പുറമ്പോക്കും കൈയേറി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ചിലരുടെ നീക്കങ്ങള്‍ക്കെതിരെ അജിന്‍ നടപടി സ്വീകരിച്ചതിലുള്ള പ്രതികാരമായാണ് വ്യാജ ആരോപണം ഉന്നയിച്ചതെന്നും അജിന്‍ ആരോപിച്ചു.

Content Highlights:
The Home Ministry ordered a Vigilance probe into bribery allegations against Thrikkannapuram councillor Ajin. A young entrepreneur alleged Ajin demanded Rs 10 lakh as a bribe and issued threats, releasing audio and video clips. Ajin dismissed the claims as a political conspiracy against him.

Latest