Connect with us

Kerala

ഇടുക്കിയില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് 18-കാരന്‍ മരിച്ചു

അപകടത്തില്‍ ബസിന്റെ ചക്രം ജോഷ്ബിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

Published

|

Last Updated

ഇടുക്കി| ഇടുക്കി അടിമാലിയില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് 18-കാരന്‍ മരിച്ചു. മുത്തിക്കാട് പാറേക്കുടിയില്‍ ജോഷ്ബിന്‍ ജോയ് ആണ് മരിച്ചത്. അടിമാലിയില്‍ നിന്ന് ഇരുമ്പുപാലത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന ജോഷ്ബിന്‍, മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിര്‍ദിശയില്‍ നിന്നുവന്ന ബസിന് മുന്നില്‍പ്പെടുകയായിരുന്നു.

അപകടത്തില്‍ ബസിന്റെ ചക്രം ജോഷ്ബിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ജോഷ്ബിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights:
An 18-year-old youth named Joshbin Joy died in a fatal collision between his scooter and a private bus in Adimali, Idukki. The incident occurred while he was attempting to overtake another vehicle. Though locals immediately rushed him to Adimali Taluk Hospital, his life could not be saved.

 

Latest