Connect with us

National

ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ രണ്ടാമത്തെ അഴിമതിക്കേസും തലപൊക്കുന്നു

കേരളത്തില്‍ പട്ടികജാതി, പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ എം ഡി ആയിരിക്കെ നടത്തിയ ഇടപാടിലാണ് പുതിയ അന്വേഷണം വരുന്നത്

Published

|

Last Updated

തിരുവനന്തപുരം | വോട്ടുവെട്ടല്‍ വിവാദത്തില്‍ അകപ്പെട്ട് സമരം നേരിടുന്ന മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ രണ്ടാമത്തെ അഴിമതിക്കേസിനും വഴിതുറക്കുന്നു. കേരളത്തില്‍ പട്ടികജാതി, പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ എം ഡി ആയിരിക്കെ നടത്തിയ ഇടപാടിലാണ് ഗ്യാനേഷ്‌കുമാറിനെതിരെ ആരോപണമുയര്‍ന്നത്.

ഗ്യാനേഷ് കുമാര്‍ കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് 2006ല്‍ അദ്ദേഹത്തിനെതിരേയെടുത്ത കെ എസ് ടി പി യുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് പുനരന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഈ നടപടി. പ്രവൃത്തി കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയുടെ എന്‍ജിനിയര്‍ ആത്മഹത്യചെയ്തത് ഗ്യാനേഷ് കുമാറിന്റെ ഇടപെടല്‍ കാരണമാണെന്ന ആരോപണം അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിനു വഴിതുറന്നതിനു പിന്നാലെയാണ് രണ്ടാമത്തെ അഴിമതിക്കേസും തലപൊക്കുന്നത്.

കേരളത്തില്‍ പട്ടികജാതി, പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ എം ഡി ആയിരിക്കെ കടലാസ് കമ്പനിക്ക് കരാര്‍ നല്‍കി നഷ്ടം വരുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന ശിപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഓഫീസിലെത്തിയെങ്കിലും തുടര്‍നീക്കമുണ്ടായില്ല.

1992-93 കാലത്തെ 906783.85 രൂപയുടെ ഇടപാടിലാണ് ക്രമക്കേട് നടന്നത്. നഷ്ടമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് റിപോര്‍ട്ട് ഉണ്ടായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു നടപടി നിര്‍ദ്ദേശം വന്നത്. 2022ല്‍ വകുപ്പ് തല നടപടി ശിപാര്‍ശ ചെയ്ത് അന്നത്തെ മന്ത്രി കെ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് ഫയല്‍ അയച്ചിരുന്നു.

പട്ടിക ജാതി-പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന് കീഴില്‍ കോമേഴ്സ്യല്‍ സെന്റര്‍ സ്ഥാപിക്കുന്നതിനായാണ് കടലാസ് കമ്പനിക്ക് കരാര്‍ നല്‍കിയത്. കരാര്‍ പ്രകാരം 25 ശതമാനം തുക അഡ്വാന്‍സ് ചെയ്യണമെന്നാണ് വ്യവസ്ഥയെങ്കിലും 90 ശതമാനം തുകയും ഗ്യാനേഷ് കുമാര്‍ അഡ്വാന്‍സ് ചെയ്തു. കമ്പനി കരാര്‍ പ്രകാരം ഇലക്ട്രോണിക് സാധനങ്ങള്‍ കോര്‍പ്പറേഷന് നല്‍കിയില്ല.

കോര്‍പ്പറേഷന് വലിയ തോതില്‍ നഷ്ടമുണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തിയത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഗ്യാനേഷ് കുമാറിനും പ്രോജക്ട് ഓഫീസറായ ബാലഭാസ്‌കറിനും എതിരെ വകുപ്പ് നടപടി സ്വീകരിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്.

Content Highlights:
Chief Election Commissioner Gyanesh Kumar faces a second corruption probe in Kerala regarding past administrative deals. The case involves financial irregularities during his tenure as MD of the SC ST Development Corporation. The Kerala government is preparing further legal proceedings.

---- facebook comment plugin here -----

Latest