Kerala
തൃശൂര്‍ വാടാനപ്പള്ളി കടപ്പുറത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.
തൃശൂര്‍| തൃശൂര്‍ വാടാനപ്പള്ളി കടപ്പുറത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സലാം(40)ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് നാട്ടുകാര്‍ കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ കല്ലുകൊണ്ട് ഇടിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
സലാമും സുഹൃത്തും തമ്മില്‍ ഇന്നലെ അടിപിടിയുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സലാം നാട്ടിലെ കുപ്രസിദ്ധ ഗുണ്ടയാണ്. ഇയാള്‍ക്കെതിരെ 23 കേസുകളാണ് നിലവിലുള്ളത്.
സംഭവത്തില്‍ വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാകൂ. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണ്.
Content Highlights:
A 40-year-old man named Salam was found dead at Vadanappally beach in Thrissur. Police suspect murder after discovering injury marks on the body caused by stone hits. Salam was a known criminal named in 23 cases, and Vadanappally police have initiated an investigation.



