Connect with us

Kerala

'താടി വെച്ചാല്‍ മറവി വരുമോ?; സുരേഷ് ഗോപിയെ വിശ്വസിക്കരുത്'

തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതൊക്കെ സുരേഷ് ഗോപി വിഴുങ്ങുകയാണ്

Published

|

Last Updated

തൃശൂര്‍ |  കേരളത്തിന് എയിംസ് അവകാശപ്പെട്ടതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ എയിംസ് വരും എന്നതായിരുന്നു പ്രചാരണം. പറഞ്ഞ വാക്കിന് വിലയില്ലാത്ത പ്രവര്‍ത്തിയാണ് സുരേഷ് ഗോപിയും കേന്ദ്രവും കാണിക്കുന്നതെന്നും സുരേഷ് ഗോപിയെ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതൊക്കെ സുരേഷ് ഗോപി വിഴുങ്ങുകയാണ്. പഴയ പ്രതികരണങ്ങള്‍ എടുത്തുനോക്കണം. താടി വെച്ചാല്‍ മറവി വരുമോ?. അങ്ങനെ വരുമെന്ന് പറയുന്നത് പുതിയ അറിവ്. തിരഞ്ഞെടുപ്പ് സമയത്ത് എയിംസ് എന്ന പ്രചാരണം നടത്തിയത് സുരേഷ് ഗോപിയാണ്. ഇപ്പോള്‍ അദ്ദേഹം എല്ലാം മറന്നിരിക്കുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

 

അതേ സമയം കേരളത്തില്‍ എയിംസ് കൊണ്ടുവരുമെന്ന് താന്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പറഞ്ഞിട്ടില്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് താടി ഉണ്ടായിരുന്നില്ല. ക്ലീന്‍ ഷേവ് ആയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. താടി വെച്ച സമയത്ത് പ്രതികരണങ്ങളാണ് തിരഞ്ഞെടുപ്പ് സമയത്ത് പ്രതികരണങ്ങള്‍ എന്ന് പറഞ്ഞ് ഇപ്പോള്‍ കൊടുക്കുന്നത്. എയിംസ് വന്നില്ലെങ്കില്‍ താന്‍ വോട്ട് ചോദിച്ച് വരില്ല എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു

Content Highlights: CPI State Secretary Binoy Viswam criticized Union Minister Suresh Gopi for backtracking on his promise to bring AIIMS to Kerala. Viswam mocked Gopi’s claim that statements made while sporting a beard differed from election campaign promises. Gopi denied assuring AIIMS during his clean-shaven campaign.

Latest