Connect with us

Kerala

വാഹന മോഡിഫിക്കേഷനില്‍ പുതിയ ഉത്തരവ്; ആര്‍സിയില്‍ മാറ്റം വരുത്തി വാഹനത്തിന്റെ നിറം മാറ്റാം

ഇതിനുപുറമെയുള്ള മോഡിഫിക്കേഷന്‍ അനുവദനീയമല്ലെന്നും എംവിഡി വ്യക്തമാക്കി.

Published

|

Last Updated

തിരുവനന്തപുരം| വാഹന മോഡിഫിക്കേഷനില്‍ പുതിയ ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്. ആര്‍സിയില്‍ മാറ്റം വരുത്തി ചെയ്യാവുന്ന മോഡിഫിക്കേഷനാണ് ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാഹനത്തിന്റെ നിറം മാറ്റാം, ഒരേ മോഡലിലുള്ള എന്‍ജിന്‍ മാറ്റിവെക്കാം, ഒരേ മോഡലുള്ള ഷാസി മാറ്റിവെക്കാം, വാഹനത്തിന്റെ ബോഡി ഘടന പരിഷ്‌കരിക്കാം, അനുയോജ്യമായ പ്രത്യേക വാഹനമാക്കി മാറ്റാം എന്നിവയ്ക്കാണ് അനുമതി. ഇതിനുപുറമെയുള്ള മോഡിഫിക്കേഷന്‍ അനുവദനീയമല്ലെന്നും എംവിഡി വ്യക്തമാക്കി.

Content Highlights:
Kerala Motor Vehicles Department released a new order on vehicle modifications. Alterations to color, engine, chassis, and body structure are permitted subject to RC approval. Any modification outside these specified guidelines remains strictly prohibited under current MVD rules.

---- facebook comment plugin here -----

Latest