Connect with us

Kerala

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതിയും തള്ളി

കോടതിമുറിക്കുള്ളില്‍ നടക്കുന്ന വിചാരണ നടപടികളോ പ്രതികളെയോ ഫോട്ടോ എടുക്കാനോ വിഡിയോ പകര്‍ത്താനോ ആരെയും അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി

Published

|

Last Updated

കൊച്ചി|  എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ഹരജി തള്ളി ഹൈക്കോടതി.എറണാകുളം സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ രഹസ്യ വിചാരണ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ വിചാരണക്കോടതിയുടെ ഉത്തരവ് ജസ്റ്റിസ് സി എസ് ഡയസ് ശരിവെച്ചു.

കേസിന്റെ നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ രഹസ്യ വിചാരണ നടത്തേണ്ട അടിയന്തര സാഹചര്യവുമില്ലെന്ന് ജസ്റ്റിസ് സി എസ് ഡയസ് നിരീക്ഷിച്ചു. വിചാരണക്കോടതിയുടെ മുന്‍ ഉത്തരവില്‍ നിയമപരമായ തെറ്റുകളോ അപാകതകളോ ഇല്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ കോടതിമുറിക്കുള്ളില്‍ നടക്കുന്ന വിചാരണ നടപടികളോ പ്രതികളെയോ ഫോട്ടോ എടുക്കാനോ വിഡിയോ പകര്‍ത്താനോ ആരെയും അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. നിര്‍ണ്ണായക ദൃക്‌സാക്ഷികളെ വിസ്തരിക്കുന്ന വേളയില്‍ കോടതിമുറിയിലേക്ക് പൊതുജനങ്ങളുടെയോ ഏതെങ്കിലും പ്രത്യേക വ്യക്തികളുടെയോ പ്രവേശനം നിയന്ത്രിക്കാന്‍ വിചാരണക്കോടതിക്ക് വിവേചനാധികാരം ഉപയോഗിക്കാമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.

2018-ല്‍ മഹാരാജാസ് കോളജില്‍ നടന്ന ക്യാമ്പസ് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അഭിമന്യു കുത്തേറ്റു മരിച്ചത്. നിലവില്‍ കേസില്‍ ഒന്നു മുതല്‍ 16 വരെയുള്ള പ്രതികള്‍ക്കെതിരായ വിചാരണ എറണാകുളം സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്. 17 മുതല്‍ 26 വരെയുള്ള പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് വിചാരണ രഹസ്യമായി നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights: The Kerala High Court rejected the plea for an in-camera trial in the Abhimanyu murder case. Justice CS Dias upheld the Ernakulam Sessions Court order, finding no legal flaw in open proceedings. However, the court restricted photography and filming inside the courtroom to ensure fair proceedings.

---- facebook comment plugin here -----

Latest