Connect with us

Kerala

പൊന്നാനിയില്‍ മൂന്ന് ക്രിമിനൽ കേസ് പ്രതികൾക്കെതിരെ കാപ്പ ചുമത്തി

ഈ മൂന്ന് പേര്‍ക്കും മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Published

|

Last Updated

മലപ്പുറം| പൊന്നാനിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മൂന്ന് പേര്‍ക്കെതിരെ കാപ്പ ചുമത്തി നാടുകടത്തി. വെളിയങ്കോട് പഴയകടവ് സ്വദേശി ഷാഫി കെ വി, പൊന്നാനി അഴീക്കല്‍ സ്വദേശി അന്‍സാര്‍ എ പി, പൊന്നാനി മരക്കടവ് സ്വദേശി സക്കീര്‍ പി എന്നിവര്‍ക്കെതിരെയാണ് നടപടി.

ഈ മൂന്ന് പേര്‍ക്കും മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം എസ് പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Content Highlights:
Three habitual offenders from Ponnani were booked under the KAAPA Act and banished from Malappuram district. The action was taken against Shafi, Ansar, and Sakkeer based on a report by the Malappuram SP. The trio has been strictly prohibited from entering the district premises.

---- facebook comment plugin here -----

Latest