Connect with us

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വീഡിയോ ചിത്രീകരണം: രാജീവ് ചന്ദ്രശേഖറിനെതിരെ കോടതി വിധി ലംഘനത്തിന് പരാതി

നടപ്പന്തലിൽ നിന്നും ദീപസ്തംഭത്തിന് മുമ്പിൽ നിന്നും വീഡിയോ ചിത്രീകരിച്ച് രാജീവ് ചന്ദ്രശേഖര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു

Published

|

Last Updated

തൃശൂര്‍ | ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീഡിയോ ചിത്രീകരിച്ച ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. നടപ്പന്തലിൽ നിന്നും ദീപസ്തംഭത്തിന് മുമ്പിൽ നിന്നും വീഡിയോ ചിത്രീകരിച്ച്  രാജീവ് ചന്ദ്രശേഖർ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇഅതിനെതിരെ കെ പി സി സി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കിയത്.

വിവാഹങ്ങള്‍ക്കും ആചാരപരമായ കാര്യങ്ങള്‍ക്കും മാത്രമേ നടപ്പന്തലില്‍ വീഡിയോ ചിത്രീകരിക്കാവൂവെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ റീല്‍സ് ചിത്രീകരണം. നേരത്തേ നടപ്പന്തലില്‍ കേക്ക് മുറിച്ച് റീല്‍സ് ചിത്രീകരിച്ച ജസ്ന സലീമിനെതിരായ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.

Latest